സ്റ്റാർ മാജിക്കിൽ നിന്നും വിടവാങ്ങി നോബി. കാരണം തിരക്കി ആരാധകർ. സംഭവം ഇങ്ങനെ.!!
മലയാളം ടെലിവിഷൻ പരിപാടികളിൽ വളരെയേറെ ആരാധകരുള്ള പരിപാടികളാണ് കോമഡി പ്രോഗ്രാമുകളും കോമഡി റിയാലിറ്റി ഷോകളും. മലയാള കുടുംബ പ്രേക്ഷകർ വളരെ കൂടുതൽ പ്രാധാന്യം കൊടുക്കുന്ന പരിപാടികൾ ഇത്തരത്തിലുള്ളതാണ്. മിനിസ്ക്രീനിലൂടെ ശ്രദ്ധ നേടിയ താരങ്ങളെ മത്സരാർഥികളാക്കി ഒരുപാട് പരിപാടികൾ പല ചാനലുകളിലായി സംപ്രേഷണം ചെയ്യുന്നുണ്ട്. അതിൽതന്നെ പ്രേക്ഷകർക്ക് വളരെയേറെ പ്രിയങ്കരമായ കോമഡി ഗെയിം ഷോയാണ് സ്റ്റാർ മാജിക്ക്. ഫ്ലവേർസ് ടിവിയിലാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. സ്റ്റാർ മാജിക്കിലൂടെ നിരവധി താരങ്ങൾ പ്രേക്ഷർക്ക് പ്രിയങ്കരരായിട്ടുണ്ട്. ഈ പരിപാടിയിലൂടെ ഓരോരുത്തർക്കും ഒരുപാട് ആരാധകരും കൂടിയിട്ടുണ്ട്. പരിപാടിയിൽ പ്രേക്ഷർക്ക് വളരെ ഇഷ്ടപ്പെട്ട താരമാണ് മിമിക്രി, കോമഡി ആർട്ടിസ്റ്റ്, നടൻ എന്നിങ്ങനെ പലവിധ മേഖലകളിൽ തിളങ്ങിയ നോബി മർക്കോസ്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ തിളങ്ങുന്ന താരമാണ് നോബി. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ പ്രകാരം താരം ഇനി സ്റ്റാർ മാജിക്കിൽ ഉണ്ടാകില്ല എന്നതാണ്. നോബി ബിഗ്ബോസ് മലയാളം സീസൺ 3 റിയാലിറ്റി ഷോയിലേക്ക് എത്തുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. ഈ തവണത്തെ ബോഗ്ബോസിൽ നോബിയും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഔദ്യോദികമായി മത്സരാർത്ഥികളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.