റെക്കോർഡുകൾ പഴങ്കഥയാക്കി ദൃശ്യം 2 വിന്റെ ട്രൈലെർ ഒന്നാമത്..!!! പ്രതീക്ഷയോടെ സിനിമാലോകം.
ദൃശ്യത്തിന്റെ വൻ വിജയത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ദ്രിശ്യം 2. മലയാളികൾ പ്രതീക്ഷയോടുകൂടി കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് ദൃശ്യം 2. മലയാളത്തിൽ ആദ്യമായി 50 കോടി നേടുന്ന ചിത്രമായി ഒന്നാം ഭാഗം മാറിയപ്പോൾ, റിലീസ് മുമ്പ് തന്നെ മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് ദ്രിശ്യം 2 . 24 മണിക്കൂറിനുള്ളിൽ യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മലയാള സിനിമയുടെ ട്രെയ്ലർ/ടീസർ എന്ന റെക്കോർഡാണ് ദൃശ്യം 2 സ്വന്തമാക്കിയിരിക്കുന്നത്. ഇതിനു മുൻപ് ഉണ്ടായിരുന്ന റെക്കോർഡ് ആയിരുന്നു ‘ഒരു അഡാർ ലവിന്റെ 24 മണിക്കൂറിൽ 46 ലക്ഷം വ്യൂസ്’ എന്നത്. എന്നാൽ വെറും 22 മണിക്കൂറിൽ തന്നെ അഡാർ ലവിന്റെ റെക്കോർഡ് തകർക്കുകയും 24 മണിക്കൂറിൽ 56 ലക്ഷം കാഴ്ചക്കാരെ നേടിയെടുത്തുമാണ് ദൃശ്യം 2 മുന്നിലെത്തിയിരിക്കുന്നത്.