‘ഈ സിനിമ കണ്ടതുകൊണ്ട് 1000 പേരെങ്കിലും കുടി നിർത്തി നന്നാകുമെന്ന് പ്രതീക്ഷിക്കുന്നവർ ആരും കാണില്ല’. ഫേസ്ബുക് കുറിപ്പ് വൈറൽ ആവുന്നു.

മലയാളികളുടെ പ്രിയങ്കരനാണ് ജയസൂര്യ. സിനിമയിൽ മികച്ച അഭിനയ പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. ഈ കാലയളവിൽ തന്നെ നിരവധി സിനിമകൾ ഇതിനോടകം തന്നെ താരം അഭിനയിച്ചിട്ടുണ്ട്. ഏതൊരു കഥാപാത്രം നൽകിയാലും അത് ഭംഗിയായി ചെയ്തു നൽകാൻ ജയസൂര്യയ്ക്ക് സാധിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റെടുക്കുന്നത് ബിബിൻ ജോയ് പങ്കുവെച്ച ഒരു കുറിപ്പാണ്.

മദ്യപാനത്തിന്റെ ശരിതെറ്റുകളും അതിൽ നിന്നുള്ള മോചനവുമെല്ലാം കഥകളായി ഒരുപാട് സിനിമകൾ മലയാളത്തിൽ വന്ന് പോയിട്ടുണ്ട് അത്തരമൊരു സിനിമയെന്ന ധാരണയിൽ ആണ് വെള്ളമെന്ന സിനിമയെ സമീപിച്ചത്. ജയസൂര്യ എന്ന നടന്റെ നല്ല അഭിനയ മുഹൂർത്തങ്ങൾ മാത്രം പ്രതീക്ഷിച്ചു കണ്ടു തുടങ്ങിയെങ്കിലും അവിടെയൊന്നും ജയസൂര്യയെന്ന നടനെ മാത്രം കണ്ടില്ല മുരളിയൊന്ന മുഴുകുടിയനെ കണ്ടു അതു പക്ഷേ നമ്മുക്ക് സ്ഥിര പരിചയമുള്ള നമ്മുടെ കുടുംബത്തിലെ അംഗമോ, അയൽവാസിയോ സുഹൃത്തോ ആയ ഒരു മനുഷ്യനാണ്.

കേരളത്തിലെ സിംഹഭാഗം മദ്യപാനികളും തന്റെ പണം മുടക്കി വാങ്ങി കഴിച്ച മദ്യത്തിന്റെ ലഹരിയിൽ ചെയ്യുന്ന പ്രവർത്തികളാൽ സമൂഹത്തിലും കുടുംബത്തിലും സ്വയം പരിഹാസനാക്കപ്പെടുന്നവരാണ്.പല മദ്യപാനികളുടെയും ജീവിതത്തിന്റെ വളരെ മനോഹരമായ മറുവശം മദ്യപാനി എന്ന ഒറ്റ കാരണം കൊണ്ട് ആരും ഓർക്കുകയോ ഓർക്കാൻ ശ്രമിക്കുകയോ ഇല്ല. പലപ്പോഴും തങ്ങൾ ഇവരേക്കാൾ മേന്മയുള്ളവരാണെന്ന് ഭാവിക്കാൻ ഇത്തരക്കാരെ സമൂഹം തങ്ങൾക്ക് അളവുകോലുകളായി വയ്ക്കാറുണ്ട്. ഈ സിനിമ കണ്ടതുകൊണ്ട് മലയാളികൾ എല്ലാം അതുമലെങ്കിൽ 1000 പേരെങ്കിലും കുടി നിർത്തി നന്നാകുമെന്ന് പ്രതീക്ഷിക്കുന്നവർ ആരും കാണില്ല. കാരണം ജനങ്ങളുടെ മദ്യപാനം മൂലമുള്ള നികുതി വരുമാനം നമ്മൾ അടക്കമുള്ളവരുടെ നാടിന്റെ അടിസ്ഥാന വികസന പദ്ധതി തുകയുടെ പ്രധാന വിഹിതമായി മാറ്റപ്പെട്ടു കഴിഞ്ഞു അതു കൊണ്ടു തന്നെ മദ്യം കൈ കൊണ്ടു തൊടാത്തവനും മദ്യപാനത്തിന്റെ ഗുണവും ദോഷവും അനുഭവിച്ചവരായി തീരുന്നു.അതു കൊണ്ട് തന്നെ മദ്യ വിഷയത്തിൽ ആർക്കും ഒഴിഞ്ഞ് നില്ക്കാൻ സാധിക്കില്ല.

എല്ലാ സിനിമയും നല്ലതും ചീത്തയുമായ ഓരോ സന്ദേശം സമൂഹത്തിന് നല്കും അത്തരമൊന്ന് വെള്ളവും നല്ക്കുന്നുണ്ട്.അതിൽ എന്നെ സ്വാധീനിച്ച ഒന്നിലേയ്ക്ക് കണ്ണോടിച്ചാൽ സാധാരണക്കാരെ നിരാശയിൽ നിന്നും മുന്നോട്ട് നയിക്കാൻ പറ്റുന്ന ചില സന്ദേശങ്ങൾ ഇതിൽ കാണാം. സാധാരണ പാരമ്പര്യമായി സ്വന്തിന്റെ ബലത്തിൽ വളർന്നതിൽ നിഗളിക്കുന്നവരെ പോലെയല്ല ഒന്നുമില്ലാത്തിൽ നിന്നും വളർന്നവർ അവഗണനയും പരിഹാസവും അതിന്റെ എല്ലാ സീമകൾ ലംഘിച്ചും വേട്ടയാടിയപ്പോഴും പാറപോലെ ഉറച്ചു നിന്ന വരാണ് അവരോളം തീയിൽ കുരുത്തവർ സമൂഹത്തിൽ ഇനിയും ബാക്കിയുണ്ട് അവർക്കും വിജയം ഒരു സ്വപ്ന കാഴ്ച്ചയല്ല

വെള്ളം എന്ന സിനിമയുടെ അവസാന രംഗങ്ങൾ മുഴുകുടിയനായ ഒരാൾക്ക് രക്ഷപ്പെടാം എന്നു മാത്രമല്ല സാധാരണക്കാരായ നമ്മൾ ഒരോ മനുഷ്യനും അതിനുള്ള കഴിവുണ്ട് എന്ന ഓർമ്മപ്പെടുത്തലാണ്. വേദപുസ്തകങ്ങളേക്കാൾ ഇന്ത്യൻ ഭരണഘടനയെ വിശ്വസിക്കുന്നു എന്ന കോടതി രംഗത്തിലെ പരാതിക്കാരിയുടെ സംഭാഷണങ്ങൾ വർത്തമാന ഇന്ത്യയിൽ മരിച്ചു കൊണ്ടിരിക്കുന്ന ഭരണഘടനയെ സംവിധായകൻ പ്രേക്ഷകന് കാണിച്ച് കൊടുക്കുന്നു.എല്ലാവരും കണേണ്ട ഒരു സിനിമ തന്നെയാണ് വെള്ളം .നടന്ന ഒരു സംഭവത്തിന്റെ പച്ചയായ ആവിഷ്ക്കാരം ജയസൂര്യ എന്ന നടൻ എത്രമാത്രം വളർന്നു എന്ന തെളിവുകൂടിയാണ് സിനിമ.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!