റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെ ബോളിവുഡ് താരം ഡയാന പെന്റി ദുൽഖറിന്റെ നായികയായി എത്തുന്നു.
മികച്ച നായക വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ യുവ സൂപ്പർ താരമാണ് ദുൽഖർ സൽമാൻ. നിരവധി ഹിറ്റ് മേക്കർ സംവിധായകർ ദുൽഖറിനെ നായകനാക്കി ഒരുപാട് വിജയ ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ദുൽഖറിന്റെ നായികയായി അരങ്ങേറുന്നത് ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ്. ഡയാന പ്രേക്ഷർക്ക് വളരെയേറെ പ്രിയങ്കരിയാണ്. ഇരുവരും ഒന്നിക്കുന്ന ഈ പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു. ബോബി സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം വേഫറെർ ഫിലിംസിന്റെ ബാനറിലാണ്. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം വന്നതുമുതൽ ആരാധകർ ആവേശത്തിലാണ്.