‘ഭീഷ്മ പർവ്വം’ അമൽനീരദ്‌ – മമ്മുട്ടി ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി.!! ആവേശത്തോടെ ആരധകർ.

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച വിഷയായ ഒരു കാര്യമായിരുന്നു മെഗാസ്റ്റാർ മമ്മുട്ടിടെ പുതിയ ലുക്ക്. അമ്മയുടെ പുതിയ ബിൽഡിംഗ് ഉദ്ഘനട ചടങ്ങുകൾക്കെത്തിയ മമ്മുക്കയുടെ ലുക്ക് സോഷ്യൽ മീഡിയ അത്ര പെട്ടെന്ന് മറക്കാൻ സാധ്യതയില്ല. എന്നാൽ ഇപ്പോഴിതാ അതേ ലുക്കിൽ മമ്മുക്കയുടെ പുതിയ സിനിമയുടെ അന്നൗൺസ്‌മെൻ ആണ് നടന്നിരിക്കുന്നത്. അമൽ നീരദ് – മമ്മുക്ക കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ ആണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ ട്രെന്റിങ്. പോസ്റ്റർ പുറത്തിറങ്ങിയതോടെ എന്നത്തേയും പോലെ നിരവധി പേരാണ് പിന്തുണയുമായി എത്തിയിട്ടുള്ളത്. ചിത്രത്തിന്റെ മറ്റു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്തായാലും മമ്മുക്കയുടെ പുതിയ സിനിമക്കായി കാത്തിരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!