എന്റെ 23 വയസ്സിനിടെ എനിക്ക് മൂന്നോ, നാലോ കാമുകന്മാർ ഉണ്ടായിട്ടുണ്ട്.! വെളിപ്പെടുത്തലുമായി ആലിയ ഭട്ട്.
ബോളിവുഡ് ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ ആ അശ്വരമാക്കി പ്രേക്ഷക പ്രീതി നേടിയ താരമാണ് ആലിയ ഭട്ട്. അഭിനയത്തിനു പുറമേ താരം സ്ത്രീകള്‍ക്കുള്ള വസ്ത്രങ്ങളുടെ ബ്രാന്‍ഡ് പുറത്തിറക്കിയിട്ടുണ്ട്. ആറ് സിനിമാ ഗാനങ്ങള്‍ ആലിയ പാടിയിട്ടുണ്ട്. ഒരുപാട് ചിത്രങ്ങളിലൂടെ മുൻ നിര നായകൻമാർ ക്കൊപ്പം തിളങ്ങിയ താരം ഇപ്പോൾ തന്റെ ഡേറ്റിങ് അനുഭവങ്ങൾ തുറന്നുപറയുകയാണ്. ആലിയയുടെ ഈ അനുഭവം കേട്ട് ഞെട്ടിയിരിക്കുകയാണ് ഷാരൂഖ് ഖാൻ. ഇരുവരും പങ്കെടുത്ത ഒരു ഷോയിൽ ആലിയയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ; തനിക്ക് ആകെ 23 വയസ്സാണുള്ളത്. അപ്പോള്‍ തനിക്ക് മൂന്നോ, നാലോ കാമുകന്മാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ അത് ഒരു സമയത്തല്ലെന്നു മാത്രം. താരം പറഞ്ഞു. ഇതിന് ഷാരൂഖ് ഖാൻ മറുപടി നൽകിയത് ഇങ്ങനെ; താന്‍ വളരെ പഴയ വ്യക്തിയാണ്. തന്നെ സംബന്ധിച്ചടത്തോളം 23 വയസ്സുള്ളപ്പോള്‍ നാലു പേരെ ഡേറ്റ് ചെയ്തുവെന്നതില്‍ ഒരുപാട് അര്‍ത്ഥങ്ങള്‍ ഉണ്ട്. ആലിയ ഒരേ സമയം ഡേറ്റിംഗ് നടത്തുന്നു എന്നല്ല പറഞ്ഞത്. എങ്കിലും കേട്ടപ്പോള്‍ വിശ്വസിക്കാനാകുന്നില്ല. താരം പറഞ്ഞു.