നേക്കഡ് പിക് പങ്കുവെക്കാൻ ആവശ്യപ്പെട്ടപ്പോൾ താരം ചെയ്തത് കണ്ടോ..!!!
മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ താരസുന്ദരിയാണ് പൂജ ഹെഗ്ഡ. യുവ തമിഴ് നടൻ ജീവയെ നായകനാക്കി മിസ്കിൻ സംവിധാനം ചെയ്ത മുഖംമൂടി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയിലേക്ക് അരങ്ങേറിയ പൂജ ഹെഗ്ഡെ വലിയ രീതിയിൽ ജനപ്രീതി നേടി. 2010ലെ മിസ് യൂണിവേഴ്സ് മത്സരത്തിലെ ഫസ്റ്റ് റണ്ണറപ്പ് ആയിരുന്ന പൂജ ഇന്ന് തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ്. അല്ലുഅർജുന്റെ നായികയായി രണ്ട് ചിത്രങ്ങളിൽ അഭിനയിച്ച താരം ഈ ചിത്രങ്ങളിലൂടെയാണ് മലയാളികളുടെ പ്രിയങ്കരിയായത്.
ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ നിറഞ്ഞു നിൽക്കുന്ന താരമാണ് പൂജ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് പൂജ. ഒരു സിനിമയ്ക്ക് 2.5 കോടി രൂപയാണ് പൂജ സാധാരണയായി പ്രതിഫലം വാങ്ങുന്നത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ പൂജ കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ ഒരു ക്വസ്റ്റ്യൻ ആൻഡ് ആൻസർ സെഷൻ ചെയ്തിരുന്നു. ഇതിനിടയിലാണ് ഒരാൾ താരത്തിനോട് നേക്കഡ് പിക് പങ്കുവെക്കാൻ ആവശ്യപ്പെട്ടത്. ആവശ്യപ്പെട്ട ഉടനെതന്നെ താരം നേക്കഡ് ആയിട്ടുള്ള കാൽപാദങ്ങൾ മാത്രം പങ്കുവെച്ചു. സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായികൊണ്ടി രിക്കുകയാണ് ഈ മറുപടി പോസ്റ്റ്.