മോഹന്‍ലാലിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു അത്. തുറന്നു പറഞ്ഞ് ഇടവേള ബാബു.

വളരെയേറെ കാലമായി പ്രവർത്തിച്ച് വരുന്ന മലയാള സിനിമ താരങ്ങളുടെ സംഘടനയാണ് അമ്മ. അമ്മയുടെ ജനറൽ സെക്രട്ടറിയാണ് ഇടവേള ബാബു. സംഘടനയുടെ വൈസ് പ്രസിഡന്റ് നമ്മുടെയെല്ലാം പ്രിയങ്കരനായ മോഹൻലാലുമാണ്. എറണാകുളം കലൂരിൽ താരസംഘടനയ്ക്ക് വേണ്ടി പുതിയ മന്ദിരം ഒരുക്കിയിരിക്കുകയാണ്. ഫെബ്രുവരി 6നാണ് മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. 2019 നവംബറിൽ ആരംഭിച്ച കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൊവിഡ് പ്രതിസന്ധികള്‍ രൂക്ഷമായതോടെ നീണ്ടുപോകുകയായിരുന്നു. ഇപ്പോഴിതാ പുതിയ മന്ദിരത്തെ കുറിച്ച് ജനറൽ സെക്രട്ടറി ഇടവേള ബാബു വിശേഷങ്ങൾ പങ്കുവെക്കുകയാണ്. അമ്മയ്ക്ക് സ്ഥിരമായി ഒരു ആസ്ഥാനമന്ദിരമെന്നത് സംഘടന പ്രസിഡന്റ് കൂടിയായ മോഹന്‍ലാലിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. സ്വന്തം വീട് പണിത് താമസം തുടങ്ങാന്‍ ഒരുങ്ങുന്നതിന്റെ ഫീലാണ് ഇപ്പോള്‍ താന്‍ അനുഭവിക്കുന്നത്. ഒരു സാംസ്‌കാരിക കേന്ദ്രം എന്ന രീതിയില്‍ പ്രവര്‍ത്തിക്കാനാവശ്യമായ സൗകര്യങ്ങളുള്ള കെട്ടിടത്തിലായിരുക്കും ഇനി മുതല്‍ സംഘടനയുടെ മീറ്റിംഗുകള്‍ നടക്കുക. നാടക ശില്‍പ്പശാലകളും, ആര്‍ട്ട് എക്‌സിബിഷന്‍സും ഒക്കെ സംഘടിപ്പിക്കാം. അഭിനേതാക്കള്‍ക്ക് തിരക്കഥ കേള്‍ക്കാനുള്ള പ്രത്യേക സംവിധാനവും ഇവിടെയുണ്ട്. താരങ്ങള്‍ക്ക് വന്ന് തിരക്കഥ കേള്‍ക്കാനും, എഴുത്തുകാര്‍ക്കും സംവിധായകര്‍ക്കുമൊക്കെ വന്ന് കഥ പറയാനും വേണ്ടി അഞ്ച് ഗ്ലാസ് ചേംബറുകളാണ് മന്ദിരത്തില്‍ ഉള്ളത്. സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ കെട്ടിടത്തില്‍ ഒരു ഓഡിറ്റോറിയവും ഉണ്ടാകും. ഭാരവാഹികള്‍ക്ക് പ്രത്യേക ഓഫീസ് മുറികളും ഓഫീസ് സ്റ്റാഫുകളുമുണ്ടാകും. ബാബു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!