‘ഇന്ത്യ ഒരു വികാരമാണ്, നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്’. – ഉണ്ണി മുകുന്ദൻ.
മലയാള സിനിമയിൽ ശ്രദ്ധേയമായ ഒരുപാട് വേഷങ്ങൾ ചെയ്ത യുവ താരമാണ് ഉണ്ണി മുകുന്ദൻ. മലയാള സിനിമയുടെ മസിലളിയൻ എന്ന വിളിപ്പേരിലറിയപ്പെടുന്ന താരത്തിന് ഒരുപാട് ആരാധകരുണ്ട്. മലയാളത്തിന് പുറമെ തെലുങ്കിലും ഉണ്ണി അഭിനയിച്ചിട്ടുണ്ട്. പലപ്പോഴും പലരുമായും ബന്ധപ്പെട്ട് ഉണ്ണി ഗോസിപ്പുകളിൽ നിറഞ്ഞു നിന്നിരുന്നു. എന്നാൽ ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു ട്വീറ്റ് ആണ് ചർച്ചയാകുന്നത്. രാജ്യത്ത് നടക്കുന്ന കര്‍ഷക സമരം രാജ്യാന്തര തലത്തില്‍ വലിയ ചര്‍ച്ചയാവുകയാണ്. കർഷക സമരത്തെ കുറിച്ച് നിരവധി പേർ തങ്ങളുടെ അഭിപ്രായങ്ങൾ ട്വിറ്ററിൽ കുറിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ കർഷകർ നടത്തുന്ന സമരത്തിന് നിരവധി വിദേശികളാണ് പിന്തുണ നൽകിയത്. എന്നാൽ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചലച്ചിത്ര കായിക താരങ്ങള്‍ രംഗത്ത് എത്തിയിരുന്നു. ഈ സാഹചര്യത്തിൽ കേന്ദ്രത്തിനെ പിന്തുണച്ച് ഉണ്ണി മുകുന്ദൻ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ; ഇന്ത്യ ഒരു വികാരമാണ്, നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. ഞങ്ങളുടെ സ്വന്തം നിബന്ധനകളാല്‍ ഞങ്ങള്‍ പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുകയും ചെയ്യും. ഉണ്ണി ട്വിറ്ററില്‍ കുറിച്ചു.