വർക്ഔട്ട് വീഡിയോ പങ്കുവെച്ച് സ്റ്റർമാജിക് താരം ജസീല പർവീൺ. വീഡിയോ കാണാം.
മലയാള ടെലിവിഷൻ രംഗത്ത് നല്ല റേറ്റിംഗിലൂടെ മുന്നേറുന്ന ടിവി പ്രോഗ്രാമാണ് സ്റ്റർമാജിക്. ഫ്ളവേഴ്സ് ടീവിയിൽ സംപ്രേഷണം ചെയ്യുന്ന പരിപാടിക്ക് മലയാളികൾക്കിടയിൽ നല്ല പ്രചാരമുണ്ട്. മലയാള സീരിയലിലെ താരങ്ങളും കോമഡി താരങ്ങളും ആണിതിൽ പങ്കെടുക്കുന്നത്. നല്ല രസകരമായ ഗെയിമുകളും ഉണ്ട് സ്റ്റർമാജിക്കിൽ. കന്നടയിൽ നിന്നും മലയാള സിനിമ സീരിയൽ രംഗത്തേക്ക് ചുവടുവച്ചു യുവ നടി ജസീല പർവീണും സ്റ്റാർ മാജിക്കിൽ സ്ഥിരമായി പങ്കെടുക്കുന്ന ഒരാളാണ്. മലയാളം അത്ര പിടിയില്ലെങ്കിലും ഗെയിമുകളിലൊക്കെ നല്ല പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. സൂര്യ ടീവിയിലെ തേനും വയമ്പും സീത തുടങ്ങിയ സീരിയലുകളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുണ്ട് താരം. സോഷ്യൽ മീഡിയയിലും താരത്തിന് ആരാധകരുണ്ട്. ഇപ്പോഴിതാ താരത്തിന്റെ വർക്ഔട്ട് വീഡിയോ ആണ് ആരാധകർക്കിടയിൽ ശ്രദ്ധേയമാകുന്നത്.