‘ബെഡ്ഷീറ്റ് പോലും സാരി ആക്കുന്നവരുടെ നാടാ സാറേ ഇത് ‘… !! ശ്രദ്ധ നേടി കരിക്ക് നായിക അമേയ മാത്യുവിന്റെ പുതിയ ഫോട്ടോസ്.
സിനിമയിലും മോഡലിംഗിലും കഴിവ് തെളിയിച്ചിരുന്നെങ്കിലും അമേയ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നത് മലയാളികളുടെ സ്വന്തം കരിക്കിലൂടെയാണ്. കരിക്ക് യൂട്യൂബ് ചാനലിലെ തേരാപാരയ്ക്ക് ശേഷം താരത്തിന് ലഭിച്ച ആരാധക ശ്രദ്ധ കുറച്ചൊന്നുമല്ല. അതുവരെ ആർക്കും അറിയാതിരുന്ന അമേയയെ ശരിക്കും സ്റ്റാർ ആക്കിയത് കരിക്ക് ആണ്. കരിക്ക് എപ്പിസോഡ് റിലീസ് ആയതിന് ശേഷം നിരവധി അവസരങ്ങളാണ് താരത്തിന് ലഭിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലെ ഹിറ്റ് വീഡിയോകളുടെ ഭാഗമാകാൻ താരത്തിന് അതിവേഗത്തില്‍ കഴിഞ്ഞു. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധയാകര്ഷി ക്കുന്നത് “ബെഡ്ഷീറ്റ് പോലും സാരി ആക്കുന്നവരുടെ നാടാ സാറേ ഇത് ” എന്ന ക്യാപ്ഷനോട് കൂടിയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.
ചിത്രങ്ങൾ കാണാം.