‘ഗ്ലാമർ വേഷങ്ങൾ ചെയ്തെന്ന രീതിയിൽ ഒരുപാട് വിമർശനങ്ങൾ വന്നു. ഇനി അത്തരത്തിലുള്ള വേഷങ്ങൾ ചെയ്യില്ല’. അൻസിബ ഹസൻ.

മലയാളം,തമിഴ് ചലച്ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അൻസിബ ഹസൻ. 2013ൽ ഗോപു ബാലാജി സംവിധാനം നിർവഹിച്ച പരംഗ്ജ്യോതി എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയിലേക്ക് അൻസിബ പ്രവേശിക്കുന്നത്. ആ വർഷം തന്നെ ജീത്തു ജോസഫ്‌ സംവിധാനം നിർവഹിച്ച വലിയ വിജയമായ മോഹൻലാൽ ചിത്രം ദൃശ്യത്തിലും അൻസിബ അഭിനയിച്ചു. ദൃശ്യത്തിലെ അഞ്ജു എന്ന കഥാപാത്രം കൊണ്ട് അൻസിബ വലിയ രീതിയിൽ ജനശ്രദ്ധ പിടിച്ചുപറ്റി. അഭിനയത്തിന് പുറമെ മോഡലിംഗ് ഫോട്ടോഷൂട്ടുകൾ എന്നിവ കൊണ്ടും ശ്രദ്ധേയയാണ് താരം. സോഷ്യൽ മീഡിയയിൽ ഏറേ സജീവമായ താരം തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.

എന്നാൽ പ്രാധാന്യമുള്ള കഥാപാത്രങ്ങള ഒന്നും ലഭിക്കാഞ്ഞത് കൊണ്ട് അൻസിബ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ താൻ ഇനി ഗ്ലാമർ വേഷങ്ങൾ ചെയ്യില്ല എന്ന് പറഞ്ഞിരിക്കുകയാണ് അൻസിബ. ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ അൻസിബയുടെ വാക്കുകൾ ഇങ്ങനെ; തമിഴിൽ ഒരു പാട്ടു സീനിൽ എല്ലാ നടിമാരെയും പോലെ ഡ്രസ്സ് ധരിച്ച് ഡാൻസ് ചെയ്തപ്പോൾ അത് എന്നെ ഇഷ്ടപ്പെടുന്ന ആരാധകർക്ക് ഇഷ്ടപ്പെട്ടില്ല. ഗ്ലാമർ വേഷങ്ങൾ ഞാൻ ചെയ്തെന്ന രീതിയിൽ ഒരുപാട് വിമർശനങ്ങൾ വന്നു. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള വേഷങ്ങൾ ഞാൻ ഇനി ചെയ്യില്ലെന്ന് തീരുമാനിച്ചു. ഞാൻ പൊതുവെ അധികം സംസാരിക്കാത്ത പ്രകൃതമാണ്. ആ ഞാൻ എങ്ങനെ ആങ്കറിംഗ് ചെയ്തെന്ന് പലരും ചോദിച്ചിട്ടുണ്ട്.

ഇസ്ലാമിക സ്‌കൂളിലായതുകൊണ്ട് തന്നെ വസ്ത്രധാരണമെല്ലാം അങ്ങനെയായിരുന്നു അതുകൊണ്ട് സിനിമയിൽ വന്നപ്പോൾ പലരും ഞെട്ടി. സിനിമ ചെറുപ്പം മുതൽ ഇഷ്ടമായിരുന്നു പക്ഷേ ഒരിക്കലും സിനിമ നടിയാവണമെന്നൊന്നും ആഗ്രഹിച്ചിരുന്നില്ല. നാലു വർഷമായി ഞാൻ സിനിമയിലില്ല. മലയാളി പ്രേക്ഷകർ പോലും എന്നെ മറന്നു കാണും. ഇനി സിനിമ ചെയ്യില്ലെന്ന തീരുമാനത്തിൽ എത്തി നിൽക്കുമ്പോഴായിരുന്നു ജീത്തു സാറിന്റെ ആ വിളി എത്തിയത്. ദൃശ്യം 2 വരുന്നു, അടുത്ത മാസം ഷൂട്ട് എന്നായിരുന്നു ആ വിളിയുടെ ഉള്ളടക്കം. ദൈവം എന്ന ശക്തിയിൽ വിശ്വസിക്കുന്നൊരാളാണ് ഞാൻ. അവിടുന്നുള്ള അനുഗ്രഹമാണ് എന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാ നല്ല കാര്യങ്ങളും. സിനിമയിലേക്കുള്ള ഈ തിരിച്ചുവരവും ആ ദൈവത്തിന്റെ തീരുമാനമാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അൻസിബ അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!