പലപ്പോഴും ലിംഗസമത്വം ഇല്ലാതാകുന്നത് സമൂഹം സൃഷ്ടിച്ചെടുത്ത കുറേ നിയമങ്ങള്‍ മൂലമാണെന്ന് തോന്നാറുണ്ട് – അന്ന ബെൻ.

അഭിനയിച്ച ചിത്രങ്ങളെല്ലാം വളരെ വലിയ വിജയം നേടി പ്രേക്ഷക ഹൃദയങ്ങളിൽ പ്രിയങ്കരിയായി മാറിയ താരമാണ് അന്ന ബെൻ. കുറച്ച് ചിത്രങ്ങളിൽ മാത്രം അഭിനയിച്ച് കുറഞ്ഞ സമയം കൊണ്ടുതന്നെ വലിയ രീതിയിൽ ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂ ടെയാണ് താരം സിനിമയിൽ അരങ്ങേറുന്നത്. ചിത്രം വലിയ വിജയമായിരുന്നു. അതുകൊണ്ടുതന്നെ താരത്തിന്റെ കഥാപാത്രത്തെ പ്രേക്ഷകർ നെഞ്ചിലേറ്റി. സോഷ്യൽ മീഡിയയിലൂടെ തന്റെ പുതിയ ചിതങ്ങളും വിശേഷങ്ങളും താരം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. സിനിമയിൽ ശ്രദ്ധ നേടിയതോടെ താരത്തിന്റെ ഫോട്ടോഷൂട്ടുകൾ വൈറലായി തുടങ്ങി. നിരവധി ഫോട്ടോഷൂട്ടുകളാണ് താരം പങ്കുവെച്ചിട്ടുള്ളത്.

നാടകരചയിതാവും തിരക്കഥാകൃത്തുമായ ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന ബെൻ. ഇപ്പോഴിതാ താരം ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. സിനിമയിലെയും സിനിമയ്ക്ക് പുറത്തെയും സമത്വത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. താരത്തിന്റെ വാക്കുകൾ; ജെന്‍ഡര്‍ റോള്‍സാണ് പലപ്പോഴും അസമത്വം സൃഷ്ടിക്കുന്നത്. അതു മാറണം. ജെന്‍ഡര്‍ റോള്‍സിനുമപ്പുറം അവസരങ്ങള്‍ നല്‍കണം. എന്നാല്‍ മാത്രമേ അസമത്വം ഇല്ലാതാകൂ. പലപ്പോഴും ലിംഗസമത്വം ഇല്ലാതാകുന്നത് സമൂഹം സൃഷ്ടിച്ചെടുത്ത കുറേ നിയമങ്ങള്‍ മൂലമാണെന്ന് തോന്നാറുണ്ട്. ഒരാളുടെ കഴിവിനെ അയാളുടെ തീരുമാനങ്ങളെ അംഗീകരിക്കാന്‍ അയാളുടെ ജെന്‍ഡര്‍ നോക്കേണ്ടതില്ലല്ലോ, എന്ന് സമൂഹം അങ്ങനെ ചിന്തിക്കുന്നോ അന്ന് അസമത്വവും ഇല്ലാതാകും. അന്ന ബെൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!