രമേശ് പിഷാരടിയുടെ അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാവുന്നു.!!! കോമഡി ചിത്രമെന്ന് റിപ്പോർട്ടുകൾ.

മിമിക്രിയിലൂടെയും കോമഡി സ്കിറ്റുകളിലൂടെയും പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് രമേശ് പിഷാരടി. ഇത്തരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് പിന്നീട് ടിവി അവതാരകൻ മലയാള സിനിമ നടൻ, സംവിധായകൻ, ഗായകൻ തുടങ്ങി നിരവധി മേഖലകളിൽ ശ്രദ്ധ നേടിയ താരമാണ് രമേഷ് പിഷാരടി. വർഷങ്ങളായി കോമഡി രംഗത്ത് സീജീവമായ താരം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെ കൂടുതൽ ജനപ്രിയനായി മാറി. ജയറാം, കുഞ്ചാക്കോ ബോബൻ തുടങ്ങിയ വരെ നായകൻമാരാക്കി പിഷാരടി സംവിധാനം ചെയ്ത ചിത്രമാണ് പഞ്ചവർണതത്ത. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധർവ്വൻ എന്ന സൂപ്പർഹിറ്റ് ചിത്രവും പിഷാരടി സംവിധാനം ചെയ്തു. ഇപ്പോഴിതാ മോഹൻലാലിനെ നായകനാക്കി ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഒരു പുതിയ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് രമേഷ് പിഷാരടി. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. ദൃശ്യം 2, എമ്പുരാൻ, ബറോസ് എന്നീ ചിത്രങ്ങൾക്ക് ശേഷമായിരിക്കും പിഷാരടിയുടെ ചിത്രം എന്നാണ് പുറത്തുവരുന്ന പുതിയ വാർത്തകൾ.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!