കാത്തിരിപ്പിന് വിരാമം.!!! – ബിഗ്‌ബോസ് – 3 മലയാളം റിയാലിറ്റി ഷോ ഈ മാസം അരങ്ങേറും.

പ്രേക്ഷക ലക്ഷങ്ങൾ ആവേശത്തോടെ നെഞ്ചിലേറ്റിയ പരിപാടിയാണ് ഏഷ്യാനെറ്റിലും ഹോട്സ്റ്റാറിലും സംപ്രേക്ഷണം ചെയ്യുന്ന ബിഗ്‌ബോസ് മലയാളം റിയാലിറ്റി ഷോ. ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ കൂടുതൽ ജനശ്രദ്ധ നേടിയ താരങ്ങൾ നിരവധിയാണ്. പല താരങ്ങളും ബിഗ്‌ബോസിലൂടെ വളരെ വലിയ സെലിബ്രിറ്റി സ്റ്റാറ്റസ് നേടിയിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസൺ 2 കോവിഡ് കാരണം പൂർത്തിയാകാതെ നിർത്തുകയാ യിരുന്നു. എന്നാൽ ഇപ്പോഴിതാ സീസണ്‍ 3 ഉടന്‍ ആരംഭിക്കുമെന്ന വാർത്തയാണ് പുറത്തുവരുന്നത്. ഫെബ്രുവരിയിൽ പരിപാടി സംപ്രേഷണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഷോയുടെ പുതിയ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മോഹൻലാലാണ് പരിപാടിയുടെ അവതാരകൻ. ദി ഷോ മസ്റ്റ് ഗോ ഓണ്‍ എന്ന ടാഗ് ലൈനാണ് ടീസ്റിൽ വന്നിരിക്കുന്നത്. ചെന്നൈയില്‍ നടക്കുന്ന ഷോയിൽ ആരൊക്കെയാണ് മത്സരാര്‍തികൾ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!