എന്താണിത്.!! അപ്സര സുന്ദരിയോ, അതോ മാലാഖയോ. രഞ്ജിനി ഹരിദാസിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം.
ഒരു സമയത്ത് തന്റെ ജോലിയുമായി ബന്ധപ്പെട്ട് ഏറെ വിമർശനങ്ങളുടെ നടുവിൽ നിന്ന വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. അവതാരക സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ചുകൊണ്ട് താരം തന്റേതായ വിപ്ലവം സൃഷ്ടിക്കുകയാണ് ചെയ്തത്. പിന്നീടങ്ങോട്ട് ഒരുപാട് പേർ രഞ്ജിനിയെ അനുകരിക്കുകയും ചെയ്തു. ഇംഗ്ലീഷും മലയാളവും ചേര്‍ത്തുള്ള രഞ്ജിനിയുടെ അവതരണം യുവാക്കളുടെ ഇടയില്‍ ഹരമായിരുന്നു. അതുതന്നെയായിരുന്നു താരം നേരിട്ട ഏറ്റവും വലിയ വിമർശനം. തന്റെ അവതരണ മികവുകൊണ്ട് നിരവധി റിയാലിറ്റി ഷോകളും അവാർഡ് നിശകളിലും സ്റ്റേജ് പ്രോഗ്രാമുകളിലും അവതാരകയായി താരം തിളങ്ങി. സ്റ്റാർ സിംഗറിന്റെ അഞ്ച് സീസോണുകളിലും അവതാരകായിരുന്നു രഞ്ജിനി.
വലിയ റിയാലിറ്റി ഷോകളിൽ ഒന്നായ ബിഗ് ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥി കൂടിയായിരുന്നു താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. വെള്ള നിറത്തിലുള്ള ലഹങ്ക ധരിച്ച് അതീവ സുന്ദരിയായിട്ടാണ് താരം ചിത്രത്തിൽ വന്നിരിക്കുന്നത്. ഇത് എന്താണ്. അപ്സര സുന്ദരിയോ, അതോ മാലാഖയോ എന്നൊക്കെയാണ് ആരാധകർ ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.