കിടിലൻ ഡാൻസുമായി അനുസിത്താരയും അനിയത്തിയും. ഡാൻസ് സൂപ്പർ ആയെന്നു ആരാധകർ. വീഡിയോ കാണാം.
ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിലെ മുൻ നിര നായികമാരുടെ പട്ടികയിൽ ഇടം പിടിച്ച താരമാണ് അനു സിതാര. നിരവധി നായികവേഷങ്ങളിലൂടെ മലയാളിയുടെ മനസ്സിൽ സ്ഥാനം പിടിച്ച അനു സിതാര 2013ലാണ് അഭിനയരംഗത്തേക്ക് വരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ലോക്ക് ഡൗൺ കാലത്ത് ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. ചാനലിലൂടെയും സോഷ്യൽ മീഡിയയിലും താരം തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ശാലീന സൗന്ദര്യം കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ മനസ്സിൽ ഇടം നേടാൻ അനു സിത്താരക്ക് കഴിഞ്ഞു.
അഭിനയിക്കുന്ന കഥാപാത്രങ്ങളിലും കൂടുതൽ നാടൻ വേഷത്തിലായതിനാൽ അനുവിന് ആരാധകർ ഏറെയാണ്. താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ താരം സഹോദരി അനു സൊനാരയ്ക്ക് ഒപ്പമുള്ള ഡാൻസ് വിഡിയോ പങ്കുവച്ചിരിക്കുകയയാണ്. ക്വീൻ എന്ന ചിത്രത്തിലെ ഒരു പാട്ടുപാടിയാണ് ഇവർ മനോഹരമായി ഡാൻസ് ചെയ്യുന്നത്. മിഡ് നൈറ്റ് ഫൺ എന്ന ക്യപ്ഷനാണ് താരം വിഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോക്ക് ലൈക്കുകളും കമന്റുകളും നൽകിയിരിക്കുന്നത്.