ശോഭനയോ, മഞ്ജുവാര്യരോ.!! ആരാണ് മികച്ച നടി.? മറുപടിയുമായി മോഹൻലാൽ.

മലയാള സിനിമ പ്രേക്ഷകർക്ക് വളരെയേറെ പ്രിയങ്കരികളായ രണ്ട് താരങ്ങളാണ് ശോഭനയും മഞ്ജു വാര്യരും. ഒരുപാട് സിനിമകളി ലൂടെ എണ്ണമറ്റ കഥാപാത്രങ്ങളെ അനശ്വരമാക്കി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരങ്ങളാണ് ഇരുവരും. ഹിറ്റ് മേക്കർ സംവിധായകർ മോഹൻലാലിനൊപ്പമാണ് കൂടുതലായും ശോഭനയെയും മഞ്ജുവിനെയും തിരഞ്ഞെടുത്തിരുന്നത്. മോഹൻലാൽ ശോഭന എന്നീ കൂട്ടുകെട്ടിനൊപ്പം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത താരജോഡികളാണ് ലാലേട്ടനും മഞ്ജുവും. ശോഭനയെയും മഞ്ജുവിനെയും കുറിച്ച് ഒരഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമായി മാറിയിരിക്കുന്നത്. ലാലേട്ടന്റെ വാക്കുകളിലേക്ക്;

ശോഭന എനിക്കൊപ്പം അൻപത്തി നാലോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മഞ്ജു വാര്യർ ഏഴോ ഏട്ടോ സിനിമകളിലും. ഇവരിൽ ആര് മികച്ചതെന്ന് പറയാൻ പ്രയാസമാകും. എന്നിരുന്നാലും എക്സ്പീരിയൻസിന്റെ പുറത്ത് ശോഭനയെ ആയിരിക്കും ഞാൻ തിരഞ്ഞെടുക്കുക. മഞ്ജുവിന് ശോഭനയോളം കഥാപാത്രങ്ങളും സിനിമയും ഇനിയും കിട്ടാനിരിക്കുന്നതേ ഉളളു. ഇപ്പോൾ പല സിനിമകളിലൂടെയും മഞ്ജു തന്റെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഇന്ത്യയിലെ തന്നെ മികച്ച നടിമാരിൽ എറ്റവും മുൻപന്തിയിൽ മഞ്ജു വാര്യർ ഇനിയും ഒട്ടേറെ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് പ്രഥമ നിരയിൽ വന്നേക്കാം. മോഹൻലാൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!