‘മനോഹരമാണ് ഈ കാഴ്ച്ച’. ബുർജ്ജ് ഖലീഫ യുടെ അരികിൽനിന്നും ചിത്രങ്ങൾ പകർത്തി നടി കനിഹ.
മികച്ച വേഷങ്ങൾ വെള്ളിത്തിരയിൽ അനശ്വരമാക്കി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരമാണ് കനിഹ. കാലങ്ങളായി മലയാളികളുടെ പ്രിയ നായികയാണ് കനിഹ. വിവാഹത്തിനു മുമ്പും ശേഷവും സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം കുടുംബത്തിനും കരിയറിനും തുല്യ പ്രാധാന്യം നൽകുന്നുണ്ട്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് കനിഹ. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ നടി പങ്കുവെക്കാറുണ്ട്. ഫൈവ് സ്റ്റാർ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് കടന്നുവരുന്നത്. എല്ലാ തെന്നിന്ത്യൻ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ ഭാഗ്യ നായികയായ കനിഹ മുൻനിര താരങ്ങൾക്കൊപ്പം മലയാളത്തിൽ നല്ല സിനിമകളുടെ ഭാഗമായി. ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദുബായിലെ റൂമിന്റെ ബാൽക്കണിയിൽ നിന്ന് ബുർജ് ഖലീഫ കാണുന്ന തരത്തിലുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. മനോഹരമാണ് ഈ കാഴ്ച്ച എന്നാണ് താരം ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
ചിത്രങ്ങൾ കാണാം.
https://www.facebook.com/Kanihashyam/photos/a.454551314617705/5074738032598987/