നടൻ കൃഷ്ണകുമാർ ബിജെപിയിൽ ചേർന്നു. ഒ.രാജഗോപാലന്റെ കാല്തൊട്ടാണ് അംഗത്വം സ്വീകരിച്ചത്.
മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് കൃഷ്ണകുമാർ. നടി അഹാന കൃഷ്ണയുടെ അച്ഛനാണ് കൃഷ്ണകുമാർ. ഇപ്പോഴിതാ കൃഷ്ണകുമാര്‍ ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിച്ചതായിട്ടുള്ള വാർത്തകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദേശീയ നേതാവായ ജെപി നദ്ദയാണ് കൃഷ്ണകുമാറിനെ പാർട്ടിയിലേക്ക് ക്ഷണിച്ചത്.രാജ്യസഭാംഗവും ബിജെപി നേതാവുംമായ ഒ രാജ ഗോപാലന്റെ കാല്തൊട്ടാണ് താരം അംഗത്വം സ്വീകരിച്ചത്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല നഗരസഭാ സംഗമത്തില്‍ വെച്ചാണ് നടന് കൃഷ്ണകുമാർ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.