കാത്തിരിപ്പിനൊടുവിൽ ആദ്യത്തെ കൺമണിയെ സ്വീകരിച്ച് മുത്തുമണിയും ഭർത്താവ് അരുണും.
15 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ നടി മുത്തുമണിക്കും ഭർത്താവ് അരുണിനും ആൺ കുഞ്ഞ് പിറന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് സോഷ്യൽ മീഡിയയിൽ നിറവയറുമായി അരുണിനൊപ്പം നിൽക്കുന്ന മുത്തുമണിയുടെ ചിത്രം ആളുകൾ ക്കിടയിൽ ശ്രദ്ധനേടിയത്. ഫോട്ടോ പങ്കുവെച്ചതിനു ശേഷം നിരവധി പേർ ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ‘രസതന്ത്രം’ എന്ന സിനിമയിലൂടെയാണ് മുത്തുമണി സിനിമയി ലേക്ക് കടന്നുവരുന്നത്. അതിനുശേഷം മാണിക്യകല്ല്, ഒരു ഇന്ത്യൻ പ്രണയകഥ, ഇന്നത്തെ ചിന്താവിഷയം, ലോഹം, സു സു സുധി വാത്മീകം, കമ്മട്ടിപ്പാടം, ജോമോന്റെ സുവിശേഷങ്ങൾ, രാമന്റെ ഏദൻന്തോട്ടം, ലുക്കാ ചുപ്പി, പ്രേതം 2, ഫൈനൽസ്, അണ്ടർ വേൾഡ് തുടങ്ങിയ സിനിമകളിൽ തന്റെ സാനിധ്യം മുത്തുമണി അറിയിച്ചു.