ഞാൻ ധരിക്കുന്ന വസ്ത്രങ്ങൾ തന്റെ ഇഷ്ടത്തിനും സ്വാതന്ത്യത്തിനും വേണ്ടിയാണ് – അഞ്ജലി അമീർ.

മോഡലിംഗിലൂടെയും അഭിനയത്തിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അഞ്ജലി അമീർ. മലയാള സിനിമയിൽ നായികയാകുന്ന ആദ്യ ട്രാൻസ് വുമൺ കൂടിയാണ് അഞ്ജലി. മോഡലിംഗിൽ സജീവമായ താരം മമ്മൂട്ടി ചിത്രം പേരൻപിലൂടെയാണ് സിനിമാലോകത്ത് ശ്രദ്ധ നേടിയത്. ബിഗ് ബോസ് മലയാളം ഒന്നാം സീസണിലെ മത്സരാർഥിയായി വന്ന താരത്തെ വളരെ സ്നേഹത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ അഞ്ജലി പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്. എന്നാൽ പലപ്പോഴും പല തരത്തിലുള്ള സൈബർ ആക്രമണങ്ങളും നേരിടാറുണ്ട് താരം.

ഇപ്പോഴിതാ തന്റെ ചിത്രങ്ങൾക്കും പോസ്റ്റുകൾക്കും മോശം കമന്റുകൾ നൽകുന്നവർക്ക് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് താരം. താരത്തിന്റെ വാക്കുകളിലേക്ക്; താൻ ധരിക്കുന്ന വസ്ത്രങ്ങൾ തന്റെ ഇഷ്ടത്തിനും സ്വാതന്ത്യത്തിനും വേണ്ടിയാണ്. അതുപോലെ തന്നെ തന്റെ വീട്ടുകാർക്കും കൂട്ടുകാർക്കും കാമുകനും ഇല്ലാത്ത പ്രശ്നം എന്തിനാണ് നിങ്ങൾക്ക്. നാട്ടിൽ എന്തെല്ലാം പ്രശ്‌നങ്ങൾ നടക്കുന്നുണ്ട്. അതല്ലാത്ത ഞാൻ ഇട്ടിരിക്കുന്ന ജെട്ടിയുടെ കളർ എന്താണ്, ബ്രാ ഇട്ടിട്ടുണ്ടോ എന്നൊക്കെ അറിയേണ്ടവർക്ക് എന്റെ നടുവിരൽ നമസ്ക്കാരം. താരം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!