‘അപ്പൊ ഇതാണ് സൗന്ദര്യത്തിന്റെ രഹസ്യം’. സംയുക്ത മേനോൻ ന്റെ വർക്ഔട്ട് വീഡിയോ കാണാം.

കുറഞ്ഞ കാലം കൊണ്ട് മലയാളത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സംയുക്ത മേനോൻ. പോപ്പ്കോൺ എന്ന ചിത്രത്തിലൂടെയായിരുന്നു സംയുക്തയുടെ അരങ്ങേറ്റം. എന്നാൽ ടോവിനോ തോമസ് നായകനായി പുറത്തിറങ്ങിയ തീവണ്ടി എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചാണ് താരം കൂടുതലായി പ്രേക്ഷകരുടെ പ്രിയങ്കരിയായത്. അതിന് ശേഷം താരം നിരവധി മികച്ച ചിത്രങ്ങളിൽ നല്ല വേഷങ്ങൾ ചെയ്തു.

പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ സംയുക്ത സോഷ്യൽ മീഡിയയിൽ സജീവമാണ്. താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. സിനിമയിലെ ഓരോ വേഷങ്ങൾക്കും അനുസരിച്ച് ശരീര ഭാരം ക്രമീകരിക്കുന്ന ആളാണ് താരം. ഇപ്പോഴിതാ ജിമ്മിൽ വർക്ഔട് ചെയ്യുന്നതിനടയിൽ എടുത്ത ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിത്രങ്ങൾ കണ്ട് ഇതാണല്ലേ സൗന്ദര്യത്തിന്റെ രഹസ്യം എന്നാണ് ആരാധകർ ചോദിച്ചിരിക്കുന്നത്. ചിത്രങ്ങൾ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!