റോഷൻ ആൻഡ്രൂസ് ചിത്രം ” സല്യൂട്ട് ” ചിത്രീകരണം ആരംഭിച്ചു. ദുൽഖർ സൽമാൻ പോലീസ് വേഷത്തിൽ.!

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ‘സല്യൂട്ട്’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ പോലീസ് ഓഫീസറുടെ വേഷത്തിൽ ആണ് എത്തുന്നത്. സിനിമയുടെ ആദ്യ ഷെഡ്യൂൾ കൊല്ലത്ത് വെച്ചാണ് നടക്കുന്നത്. മൂന്നു ദിവസത്തെ ഷൂട്ടിങ്ങിനു ശേഷം തിരുവനന്ത പുരത്ത് ഏകദേശം ഒരു മാസത്തിലേറെ ചിത്രീകരണമുണ്ടാകും. ദുൽഖറിന്റെ കമ്പനിയായ വേ ഫെയറർ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. കൂടുതൽ റിപോർട്ടുകൾ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!