പ്രിയതമനൊപ്പം സന്തോഷം പങ്കുവെച്ച് തെന്നിന്ത്യൻ താരം നമിത. കാരണം തിരക്കി ആരാധകർ.
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരസുന്ദരിയാണ് നമിത. ഒരുപാട് സിനിമകളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരം ഐറ്റം ഡാൻസിലൂടെയായിരുന്നു ആദ്യകാലത്ത് യുവാക്കളുടെ ഹരമായി മാറിയത്. പ്ലസ് സൈസ് ശരീരമുള്ള താരം ഒരുപാട് ഡാൻസ് പ്രകടനങ്ങളിലൂടെ നിരവധി സിനിമകളിൽ നമിത പ്രേക്ഷക ശ്രദ്ധ നേടി. സൂപ്പർഹിറ്റ് മലയാളം സിനിമയായ പുലിമുരുകനിലും താരം ഒരു മികച്ച വേഷം ചെയ്തിരുന്നു. ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു നമിതയുടെ ജൂലി എന്ന കഥാപാത്രം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും മറ്റും ആരാധകരുമായി പങ്കുവെക്കുകയും പഴയകാല അനുഭവങ്ങൾ തുറന്നു പറയുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ നമിത തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

നിലത്ത് കിടക്കുന്ന ഭർത്താവിന്റെ മുകളിൽ കയറി ഇരുന്ന് ചിരിക്കുന്നതും, ഭർത്താവിന് ഉമ്മ കൊടുക്കുന്നതും, അദ്ദേഹത്തിന്റെ ഷോൾഡറിൽ ചാരി കിടക്കുന്നതുമായ ചിത്രങ്ങളായിരുന്നു നമിത പങ്കുവെച്ചത്. തങ്ങളുടെ സന്തോഷ ദിവസത്തിന്റെ പ്രത്യേകയും അതിനൊപ്പം കൂടി നടി സൂചിപ്പിച്ചിരുന്നു. ഭർത്താവ് വീരേന്ദ്ര ചൗധരിയെ ആദ്യം കണ്ടുമുട്ടിയ ദിവസത്തിന്റെ സന്തോഷം. ഞങ്ങൾ തമ്മിൽ കണ്ടുമുട്ടിയിട്ട് ഇന്നേക്ക് നാല് വർഷം പൂർത്തിയാവും. ഈ സമയങ്ങൾ ഒരു പുഴയിലെ വെള്ളം പോലെ ഒഴുകി കൊണ്ടിരിക്കുകയാണ്. 40 വർഷത്തേക്ക് കൂടി ഒഴുകുകയാണ്. ചിയേഴ്സ് എന്നുമാണ് നമിത കുറിച്ചിരിക്കുന്നത്. ആരാധകർ കമന്റിലൂടെ എല്ലാ കാലത്തും നിങ്ങൾ ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടേ എന്നാണ് പറയുന്നത്.