വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിച്ച് ബിഗ്ഗ്ബോസ് താരം മഞ്ജു സുനിച്ചൻ.വീഡിയോ കാണാം.
ടെലിവിഷൻ റിയാലിറ്റിഷോയിലൂടെ പ്രേക്ഷക പ്രീതി നേടി സീരിയലിലും സിനിമയിലും സജീവമായി തിളങ്ങി നിൽക്കുന്ന താരമാണ് മഞ്ജു സുനിച്ചൻ. ടെലിവിഷൻ പരമ്പരകളിൽ സജീവമായ താരം ചെറിയ വേഷങ്ങളിലൂടെ സിനിമയിലും നിറസാനിധ്യമാണ്. ബിഗ്ബോസ് മലയാളം സീസൺ രണ്ടിൽ മത്സരാർത്തിയായിരുന്ന താരം മികച്ച പ്രകടനമാണ് ഷോയിൽ കാഴ്ച്ചവെച്ചിരുന്നത്. ബിഗ്ബോസിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരം ഒരുപാട് സൈബർ ആക്രമണങ്ങളും നേരിട്ടിരുന്നു. ബിഗ്ബോസ് ഷോയിൽ നിന്ന് പുറത്തെത്തിയ ശേഷം ബ്ലാക്കീസ് എന്ന യുട്യൂബ് ചാനലും അഭിനയവും ഒക്കെയായി മുന്നോട്ടുപോവുകയാണ് മഞ്ജു.
കഴിഞ്ഞ ദിവസം മഞ്ജു സ്വന്തം യൂട്യൂബ് ചാനലിൽ ടാറ്റൂ അടിക്കുന്ന ഒരു വീഡിയോ അപ്ലോഡ് ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ ഒരുപാട് വിമർശനങ്ങളും സൈബർ അതിക്രമങ്ങളും ഈ വീഡിയോയുടെ താഴെ ലഭിച്ചിരുന്നു. ബിഗ് ബോസ് ഷോയിലെത്തിയ ശേഷമാണ് താരത്തിന് ആരാധകരെക്കാൾ ഹേറ്റേഴ്സ് ഉണ്ടായത്. അതെല്ലാം ഒരുവിധം ഒതുങ്ങി വരികയായിരുന്നു. അപ്പോഴാണ് താരത്തിന്റെ പുതിയ വീഡിയോക്ക് ഇത്തരത്തിൽ വിമർശനങ്ങൾ നേരിടുന്നത്. എന്നാൽ മഞ്ജു ഇതിനോട് പ്രതികരിച്ചില്ല. വിമർശകരെ മൈൻഡ് ചെയ്യാതെ മറ്റൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതും കാടിന് നടുവില്‍ താമസിക്കുന്നതുമൊക്കെയാണ് വീഡിയോയിലുള്ളത്.