ഭക്ഷണം കുറച്ചു, കൂടെ ഷട്ടിൽ കളിയും.!! ലിച്ചിയുടെ മേക് ഓവറിന്റെ പിന്നിലെ പുതിയ വിശേഷങ്ങൾ ഇങ്ങനെ.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അന്ന രേഷ്മ രാജൻ. സിനിമയിലേക്ക് അവിചാരിതമായി വീണു കിട്ടിയ അവസരമായിരുന്നു രേഷ്മ രാജനെ മലയാളത്തിന്റെ ഇഷ്ട നായികയാക്കി മാറ്റിയത്. മോഡലിംഗിലൂടെ തുടങ്ങിയാണ് അങ്കമാലി ഡയറീസിലെ നായികയായി പ്രേക്ഷകരുടെ ആരാധന നേടിയെടുത്തത്. തന്റെ ജോലി ഉപേക്ഷിച്ചുകൊണ്ടാണ് താരം സിനിമയില്‍ നായികയായി തുടക്കം കുറിച്ചത്. ഇപ്പോഴിതാ പ്രിയതാരം അന്ന ഗംഭീര മേക്ക് ഓവർ നടത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. തമിഴ് സിനിമയിൽ അരങ്ങേറുകയാണ് താരം. ഇപ്പോഴിതാ താരം പങ്കുവെച്ച വിശേഷങ്ങളാണ് വൈറലാകുന്നത്. താരത്തിന്റെ വാക്കുകൾ;

നാലു ചിത്രങ്ങളാണ് ഇപ്പോൾ കമ്മിറ്റ് ചെയ്തിരിക്കുന്നത്. കഴി‍‍ഞ്ഞ വർഷം വെറുതേയിരുന്നു. അവസാനം തിയറ്ററിലെത്തിയ ചിത്രം അയ്യപ്പനും കോശിയുമായിരുന്നു. അതുകൊണ്ടു തന്നെ ഈ വർഷം പ്രതീക്ഷകളുടേതു കൂടിയാണ്. തിയറ്ററുകൾ തുറന്നതു ശുഭപ്രതീക്ഷയാണ്. തിയറ്റുറുകളിൽ പോയി സിനിമ കാണാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. സിനിമാറ്റിക് അനുഭവം മുഴുവനായി ലഭ്യമാകണമെങ്കിൽ തിയറ്ററിൽ തന്നെ പോയി സിനിമ കാണണമെന്നാണ് എന്റെ അഭിപ്രായം. ലോക്​ഡൗൺ സമയത്ത് ഒടിടി പ്ലാറ്റ്ഫോമുകളിൽ സിനിമ റിലീസ് ചെയ്തിരുന്നു. അന്നു വേറെ നിവൃത്തിയില്ലായിരുന്നു. താരം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!