‘1921പുഴ മുതൽ പുഴ വരെ’ അലി അക്ബർ ചിത്രത്തിന്റെ പൂജ കഴിഞ്ഞു.

മലബാർ കലാപത്തെ ആസ്‌പദമാക്കി അലി അക്ബർ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘1921പുഴ മുതൽ പുഴ വരെ’ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ച് അരങ്ങേറി. സിനിമയ്ക്ക് വേണ്ടി പ്രശസ്ത സംവിധായകൻ മേജർ രവിയുടെ മകൻ ഛായാഗ്രഹണം നിർവഹിക്കും എന്നാണ് റിപോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. പൂർണ്ണമായും ക്രൗഡ് ഫണ്ടിംഗ് രീതി അവലംബിച്ചാണ് ചിത്രത്തിന് വേണ്ടിയുള്ള പണം കണ്ടെത്തിയിരുന്നത്. ഫെബ്രുവരി 20ന് വയനാട്ടില്‍ വെച്ചായിരിക്കും ‘1921 പുഴ മുതൽ പുഴ വരെ’ സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. മൂന്ന് ഷെഡ്യൂളുകളായിട്ടായിരിക്കും ഷൂട്ടിംഗ് നടക്കുക. 25 മുതല്‍ 30 ദിവസം വരെയായിരിക്കും ആദ്യ ഷെഡ്യൂള്‍ ഉണ്ടാവുക. സിനിമയുടെ നിര്‍മാണത്തിന് രൂപീകരിച്ച മമധര്‍മ്മക്ക് ഒരു കോടിക്ക് മുകളില്‍ രൂപയാണ് ലഭിച്ചതെന്ന് സംവിധായകൻ അലി അക്ബർ.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!