“നിലവിൽ കുട്ടികൾ ഒന്നും വേണ്ട. ഭർത്താവിനൊപ്പം പരമാവധി അടിച്ചുപൊളിക്കണം”. മോന സിംഗ്.
ബോളിവുഡിലെ ശ്രദ്ധേയയായ താരങ്ങളിൽ ഒരാളാണ് മോന സിംഗ്. ബോളിവുഡിൽ മുൻനിരയിൽ നിൽക്കുന്ന താരമാണ് മോന 2003ൽ പുറത്തിറങ്ങിയ ജെസ്സി ജൈസി കോയി നഹി എന്ന ചിത്രത്തിലൂട ബോളിവുഡിൽ അരങ്ങേറിയ താരം വലിയ രീതിയിൽ പ്രേക്ഷകരുടെ പ്രിയം നേടി. കൊളംബിയൻ ടെലി നോവലിനെ അടിസ്ഥാനമാക്കി ചിത്രീകരിച്ച ഈ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തു. സീരീസിലും സിനിമയിലുമായി അഭിനയത്തിൽ സജീവമാണ് ഇപ്പോൾ താരം. സോഷ്യൽ മീഡിയയിൽ സജീവമായ മോന പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വൈറലാകാറുണ്ട്. ഇപ്പോഴിതാ താരത്തെ സംബന്ധിച്ചുള്ള ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരു അഭിമുഖത്തിൽ താരം പങ്കുവെച്ച വാക്കുകൾ ഇങ്ങനെ;
കുറച്ചു വർഷങ്ങൾക്ക് മുമ്പാണ് ശ്യാം ഗോപാലൻ എന്ന വ്യക്തിയുമായി വിവാഹിതയായത്. നിലവിൽ ഒരു കുട്ടി ഞങ്ങൾക്ക് താൽപര്യമില്ല. അതുകൊണ്ട് അണ്ഡോൽപാദനം താൽക്കാലി കമായി നിർത്തിവെച്ചിരിക്കുകയാണ്. അഞ്ചു വർഷങ്ങൾക്കു മുമ്പാണ് ഈ തീരുമാനമെടുത്തത്. താൽക്കാലികമായി നിർത്തി വെക്കുമ്പോൾ 34 വയസ്സായിരുന്നു പ്രായം. നിലവിൽ കുട്ടികൾ ഒന്നും വേണ്ട. ഭർത്താവിനൊപ്പം പരമാവധി അടിച്ചുപൊളിക്കണം എന്നുമാണ് തീരുമാനം. എൻറെ ഈ തീരുമാനം കേട്ടപ്പോൾ അമ്മയ്ക്ക് ഒരുപാട് സന്തോഷം ആണ് ഉണ്ടായത്. പൂനെയിലുള്ള ഒരു ഗൈനക്കോളജിസ്റ്റ് വഴിയാണ് ഇത് നടപ്പാക്കിയത്. ഒരുപാട് മാസങ്ങൾ നീളുന്ന പ്രക്രിയ ആയിരുന്നു ഇത്. ഏകദേശം 5 മാസം മുഴുവനായി എടുത്തു. മോനാ സിംഗ് പറഞ്ഞു.