കാർത്തിയുടെ “സുൽത്താൻ “എത്തുന്നു. ഒരു ദിവസത്തിനുള്ളിൽ ട്രൈലെർ കണ്ടത് 25 ലക്ഷം ആളുകൾ.
കാർത്തി യെ നായകനാക്കി ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമായ “സുൽത്താൻ”. ൻറെ ട്രൈലെർ പുറത്തിറങ്ങി. വൻ സ്വീകാര്യതയാണ് ട്രൈലെർ നു ലഭിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ 25 ലക്ഷത്തിനടുത്ത് ആളുകളാണ് കണ്ടത്. കാർത്തിക്കൊപ്പം രശ്മികയാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ മറ്റൊരു സവിശേഷത എന്തെന്നാൽ മലയാളത്തിൽ നിന്നുള്ള ലാൽ, ഹരീഷ് പേരടി എന്നിവരും സിനിമയുടെ ഭാഗമായുണ്ട്. നെപ്പോളിയൻ, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ഏപ്രിൽ 2 നു തിയേറ്ററുകയിൽ എത്തും.