“വർക്ഔട്ട് വീഡിയോ പങ്കുവെച്ച് നമിത”. വീഡിയോ ഏറ്റെടുത്ത് ആരാധകർ. വീഡിയോ കാണാം.
തമിഴും മലയാളവുമടക്കമുള്ള തെന്നിന്ത്യൻ സിനിമകളിൽ ഗ്ലാമർ വേഷത്തിൽ തിളങ്ങിയിരുന്ന തെന്നിന്ത്യൻ മാദകറാണി ആയിരുന്നു നമിത. 1998ൽ പതിനേഴാമത്തെ വയസ്സിൽ സൗന്ദര്യമത്സരത്തിൽ മിസ് സൂറത്തായി തിരഞ്ഞെടുക്കപ്പെട്ടു. 2001ൽ മിസ് ഇന്ത്യ പേജന്റ് സൗന്ദര്യമത്സരത്തിൽ തേഡ് റണ്ണറപ്പായി. തുടർന്ന് നമിത മോഡലിംഗ് ചെയ്യാൻ തുടങ്ങി വിവിധ കമ്പനികളുടെ പരസ്യങ്ങൾക്ക് മോഡലായി. മോഡലിംഗ് രംഗത്ത് നിന്നുമാണ് നമിത സിനിമയിലേക്കെത്തിയത് 2002ൽ സൊന്തം എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് നമിത സിനിമയിൽ അരങ്ങേറുന്നത്. തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരസുന്ദരിയാണ് നമിത. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകര്‍ഷിക്കുന്നത് താരത്തിന്റെ വർക്ഔട് വീഡിയോ ആണ്. “പൊയ്ക്കൊണ്ടേയിരിക്കുന്നു ! ആരും ഒരിക്കലും വിയർപ്പിൽ മുങ്ങിയിട്ടില്ല! ” എന്ന ക്യാപ്ഷമോഡിയാണ് താരം വീഡിയോ പങ്കുവെച്ചത്. വീഡിയോ കാണാം ;