“എപ്പോഴും തമ്മില്‍ അടിയാണ്. പ്രണയത്തിലാണെങ്കിലും റൊമാന്‍സിനു സമയം കിട്ടുന്നില്ല”. ദിയ കൃഷ്ണ പറയുന്നു.

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ഒരു കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. ഈ കുടുംബത്തിന്റെ പ്രത്യേകത എന്തെന്നുവെച്ചാൽ കുടുംബത്തിലുള്ളവരെല്ലാം സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലാണ്. കുടുംബത്തിലുള്ള എല്ലാവർക്കും യൂട്യൂബ് ചാനലുമുണ്ട്. ഇത്തരത്തിൽ ആക്ടീവായ കൃഷ്ണകുമാറിന്റെ ഒരു മകളാണ് ദിയ കൃഷ്ണ. ദിയയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളെല്ലാം വൈറലാണ്. ഇപ്പോഴിതാ ദിയ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം റീല്‍ വൈറലായിരി ക്കുകയാണ്. ദിയയും സുഹൃത്ത് വൈഷ്ണവും ഒരുമിച്ചുള്ള ഡാന്‍സ് വീഡിയോകളും ചിത്രങ്ങളും പലപ്പോഴും ഇവർ പങ്കുവെക്കാറുണ്ട്.

വൈഷ്ണവിനും ഒരു യുട്യൂബ് ചാനലുണ്ട്. വൈഷ്ണവിന്റെ ചാനലില്‍ മിക്കപ്പോഴും ദിയ വരാറുണ്ട്. ദിയയും വൈഷ്ണവും ഒരുമിച്ചുള്ള വീഡിയോകളും ചിത്രങ്ങളും കണ്ട് ഇരുവരും പ്രണയത്തിലാണെന്ന സംശയത്തിലാണ് എല്ലാവരും. വൈഷ്ണവ് ഹരിചന്ദ്രനുമായി ദിയ കോളേജിൽ പഠിക്കുന്ന കാലം തൊട്ട് പ്രണയത്തിലാണ്. പ്രണയത്തെ കുറിച്ച് ദിയ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പ്രണയത്തിലാണെങ്കിലും റൊമാന്‍സിനു സമയം കിട്ടുന്നില്ല എന്നാണ് ദിയ പറയുന്നത്. എപ്പോഴും തമ്മില്‍ അടിയാണ്. തല്ല് ഒഴിഞ്ഞ് നേരമില്ല. ഇതിനിടെ റൊമാന്‍സുപോലും മറന്നു പോകുന്നു. രണ്ടുപേര്‍ക്കും കോമണ്‍ സുഹൃത്തുക്കള്‍ ആയതുകൊണ്ടുതന്നെ അവര്‍ക്ക് മുന്നിലിരിക്കുമ്പോള്‍ എന്ത് റൊമാന്‍സ്. എന്ത് കാമുകന്‍-കാമുകി എന്ന മട്ടാണെന്നും ദിയ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!