പുതിയ ചുവടുമായി “നെയ്യാറ്റിൻകര ഗോപൻറെ ആറാട്ട് ” ഫസ്റ്റ്ലുക്ക് പോസ്റ്റർ ഉഗ്രൻ.!!!

സൂപ്പർഹിറ്റ് ചിത്രം വില്ലൻ നു ശേഷം മോഹൻലാലും, ബി ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ആറാട്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് ആറാട്ടിന്റെ പോസ്റ്റർ ആണ്. സ്റ്റൈലിഷ് ആയി കളരിച്ചുവടിൽ നിൽക്കുന്ന പോസ്റ്റർ ആണ് അണിയറക്കാർ പുറത്തിറക്കിയി രിക്കുന്നത്. ആരാധകരും സിനിമാക്കാരും ഏറെ കാത്തിരുന്ന പോസ്റ്റർ ലാലേട്ടൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവച്ചത്. ആറാട്ടിനുവേണ്ടി വേണ്ടി തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. പുലിമുരുകന് ശേഷം മോഹൻലാലും, ഉദയകൃഷ്ണയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതകൂടി സിനിമക്കുണ്ട്. രാഹുൽ രാജ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത് ഷമീർ മുഹമ്മദ് ആണ്. ശ്രദ്ധ ശ്രീനാഥ് ആണ് ആറാട്ടിൽ നായികയെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, വിജയരാഘവൻ, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രൻസ്, രചന നാരയണൻകുട്ടി, മാളവിക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!