“മമ്മുക്കയുടെ കൂടെയുള്ള ആ അവസരം നഷ്ടമായതില്‍ ഇപ്പോഴും സങ്കടം തോന്നാറുണ്ട്.!” നമിത.

തമിഴും മലയാളവുമടക്കമുള്ള തെന്നിന്ത്യൻ സിനിമകളിൽ ഗ്ലാമർ വേഷത്തിൽ തിളങ്ങിയിരുന്ന തെന്നിന്ത്യൻ മാദകറാണി ആയിരുന്നു നമിത. 1998ൽ പതിനേഴാമത്തെ വയസ്സിൽ സൗന്ദര്യമത്സരത്തിൽ മിസ് സൂറത്തായി തിരഞ്ഞെടുക്കപ്പെട്ടു. 2001ൽ മിസ് ഇന്ത്യ പേജന്റ് സൗന്ദര്യമത്സരത്തിൽ തേഡ് റണ്ണറപ്പായി. തുടർന്ന് നമിത മോഡലിംഗ് ചെയ്യാൻ തുടങ്ങി വിവിധ കമ്പനികളുടെ പരസ്യങ്ങൾക്ക് മോഡലായി. മോഡലിംഗ് രംഗത്ത് നിന്നുമാണ് നമിത സിനിമയിലേക്കെത്തിയത് 2002ൽ സൊന്തം എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് നമിത സിനിമയിൽ അരങ്ങേറുന്നത്. തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരസുന്ദരിയാണ് നമിത. ഒരുപാട് സിനിമകളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരം ഐറ്റം ഡാൻസിലൂടെയായിരുന്നു ആദ്യകാലത്ത് യുവാക്കളുടെ ഹരമായി മാറിയത്.

പ്ലസ് സൈസ് ശരീരമുള്ള താരം ഒരുപാട് ഡാൻസ് പ്രകടനങ്ങളിലൂടെ നിരവധി സിനിമകളിൽ നമിത പ്രേക്ഷക ശ്രദ്ധ നേടി. സൂപ്പർഹിറ്റ് മലയാളം സിനിമയായ പുലിമുരുകനിലും താരം ഒരു മികച്ച വേഷം ചെയ്തിരുന്നു. ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു നമിതയുടെ ജൂലി എന്ന കഥാപാത്രം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും മറ്റും ആരാധകരുമായി പങ്കുവെക്കുകയും പഴയകാല അനുഭവങ്ങൾ തുറന്നു പറയുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ താരം തനിക്ക് ലഭിച്ചിരുന്ന അവസരങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ്. താരത്തിന്റെ വാക്കുകൾ; സിദ്ദിഖ് സംവിധാനം ചെയ്ത ക്രോണിക് ബാച്ച്‌ലര്‍ എന്ന ചിത്രത്തിലേക്ക് തന്നെ വിളിച്ചിരുന്നു. എന്നാല്‍ പിന്നീട് ആ അവസരം നഷ്ടപ്പെടുകയുമായിരുന്നു. ചിത്രത്തില്‍ രംഭ അവതരിപ്പിച്ച ഭാമ എന്ന കഥാപാത്രത്തിന്റെ റോളിലേക്കാണ് തന്നെ വിളിച്ചത്. ആ സമയത്തൊന്നും തനിക്ക് മാനേജരൊന്നുമുണ്ടായിരുന്നില്ല. ആ അവസരം നഷ്ടമായതില്‍ ഇപ്പോഴും സങ്കടം തോന്നാറുണ്ട്. എന്നാല്‍ ക്രോണിക് ബാച്ചിലറിന്റ തമിഴ് പതിപ്പില്‍ അഭിനയിക്കാന്‍ തനിക്ക് അവസരം ലഭിച്ചു. താരം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!