“ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചാല്‍ ആക്രമിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. “തുറന്നടിച്ച് മാളവിക മോഹനൻ.
ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെ നായികയായി മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് മാളവിക മോഹനൻ. ബോളിവുഡിൽ ക്യാമറാമാനായ മലയാളിയായ കെ.യു മോഹനന്റെ മകളാണ് മാളവിക. സിനിമാപാത പിന്തുടർന്ന് മാളവികയും ഇന്ന് വളരെ ആരാധകരുള്ള ഒരു താരമാണ്. തന്റെ ആദ്യ സിനിമകൊണ്ട് തന്നെ വലിയ രീതിയിൽ താരം പ്രേക്ഷക ശ്രദ്ധ നേടി. അതിന് ശേഷം മലയാളം, തമിഴ്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ശ്രദ്ധേയമായ നിരവധി വേഷങ്ങൾ താരം ചെയ്തു. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ അഭിനയിക്കാൻ ആഗ്രഹമുള്ള ഒരാളാണ് മാളവിക. ഗ്ലാമറസ്, മോഡേൺ ലുക്കിൽ നിരവധി ഫോട്ടോഷൂട്ടുകൾ ചെയ്തിട്ടുള്ള താരം തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള ട്രോള്‍ ആക്രമണങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് ഇപ്പോൾ. ഒരു മാഗസിന് നല്കിയ അഭിമുഖത്തിൽ താരത്തിന്റെ വാക്കുകൾ ഇങ്ങനെ; മറ്റ് ഇന്‍ഡസ്ട്രികളെ അപേക്ഷിച്ച് മലയാളത്തിലെ ട്രോളുകള്‍ ക്രൂരമാകാറുണ്ട്. നിറത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചുമെല്ലാം പരിഹസിക്കാറുണ്ട്.
അസ്ഥിക്കൂടത്തില്‍ തൊലിവെച്ച് പിടിപ്പിച്ച പോലെയെന്ന് വരെ കമന്റുകള്‍ വന്നിരുന്നു. കേരളത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടില്ല, ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചാല്‍ ആക്രമിക്കുന്നവര്‍ ഇപ്പോഴുമുണ്ട്, തന്റെ ശരീരത്തെക്കുറിച്ച് പറയാന്‍ ഇവര്‍ക്ക് എന്താണ് അവകാശം. തുടക്കസമയത്ത് ഒരുപാട് പേര് ഒപ്പമുണ്ടാകും എന്നാല്‍ ഒരു പരാജയത്തില്‍ എന്തുവേണമെന്ന് പറഞ്ഞ് തരാന്‍ ആരും ഉണ്ടാകില്ല. അത് അനുഭവിച്ച് തന്നെ അറിയണം. പക്ഷേ ഒരു സിനിമ വീണുപോയാല്‍ അതൊരു പബ്ലിക്ക് പരാജയമാണ്. ഒരുപാട് പേര് ചര്‍ച്ച ചെയ്യും. മാനസികമായി വലിയ ആഘാതമുണ്ടാകും. ആ പരാജയത്തില്‍ സോഷ്യല്‍മീഡിയയും വെറുതെ ഇരുന്നില്ല, വലിയ ആക്രമണം തന്നെ തനിക്കെതിരെ നടന്നു. ഏറെ പ്രതീക്ഷയോടെയായിരുന്നു ദുല്‍ഖര്‍ സല്മാന് ചിത്രമായ പട്ടം പോലെയില്‍ എത്തിയത്. പക്ഷെ ബോക്സ് ഓഫീസില്‍ വേണ്ടത്ര വിജയം ചിത്രത്തിന് നേടാനായില്ല. ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു അന്ന് താന്‍ അനുഭവിച്ചത്. വിജയത്തേയും പരാജയത്തേയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്ക് അറിയില്ലായിരുന്നു. മാളവിക പറഞ്ഞു.