2 മില്യണിന്റെ സന്തോഷത്തിൽ ഐശ്വര്യ മേനോൻ. സംഭവം ഇങ്ങനെ.!

ശ്രദ്ധേയമായ വേഷങ്ങൾ കൊണ്ട് ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് ഐശ്വര്യ മേനോൻ. യുവ സൂപ്പർ താരം ഫഹദ് ഫാസിൽ നായകനായ മൺസൂൺ മാങ്കോസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനം കവരാൻ താരത്തിന് സാധിച്ചു. മലയാളത്തിൽ ഈ ഒരു ചിത്രത്തിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും താരം ഏവർക്കും പ്രിയങ്കരിയാണ്. 2012ൽ പുറത്തിറങ്ങിയ കാതലിൻ സോഡപ്പുവധു യെപ്പടി എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഐശ്വര്യ അഭിനയ രംഗത്ത് അരങ്ങേറുന്നത്. അതിന് ശേഷം ഒരുപാട് ചിത്രങ്ങളിൽ താരം അഭിനയിച്ചു. കൂടുതലായി തമിഴ് സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്.

ഗ്ലാമറസ് വേഷങ്ങളിലും മോഡേൺ വേഷങ്ങളിലുമുള്ള ചിത്രങ്ങളാണ് താരം സാധാരണ പോസ്റ്റ് ചെയ്യാറുള്ളത്. ഐശ്വര്യയുടെ പുതിയ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. ഐശ്വര്യയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇരുപത് ലക്ഷം ഫോളോവേഴ്സ് ആയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം. 2 മില്യൺ.. നന്ദി.. നിങ്ങൾ എന്നെ ചൊരിയുന്ന എല്ലാ സ്നേഹത്തിനും നന്ദി മാത്രമാണ് എനിക്കുള്ളത്. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ഐശ്വര്യ പുതിയ ചിത്രങ്ങൾക്കൊപ്പം കുറിച്ചു. റോസ് ടോപ്പും വെള്ള ഷോർട്സുമാണ് താരം ധരിച്ചിട്ടുള്ളത്. ആ കണ്ണുകൾക്ക് എന്തൊരു അഴകാണ്. എന്നാണ് ആരാധകർ ചിത്രങ്ങൾക്ക് കമന്റ് ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!