“അര നിക്കർ ആണോ ബോൾഡ്”? ചൊറിയാൻ വന്നവന് ചുട്ടമറുപടിയുമായി കരിക്ക് താരം അമേയ മാത്യു.
അഭിനയത്തിലൂടെയും മോഡലിംഗിലൂടെയും പ്രേക്ഷകരുടെ ഇഷ്ട്ടം നേടിയെടുത്ത താരമാണ് അമേയ മാത്യു. സിനിമകളിൽ അഭിനയിച്ചിരുന്നുവെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട വെബ് സീരീസ് കരിക്കിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. കരിക്കിലെ ഒറ്റ എപ്പിസോഡിലൂടെ അമേയ വലിയ രീതിയിൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. അതിന് ശേഷം താരത്തിന്റെ ഫോട്ടോഷൂട്ടുകളെല്ലാം വൈറലായി തുടങ്ങി. ഒരുപാട് വെബ് സീരീസുകൾ മലയാളത്തിലുണ്ടെങ്കിലും എപ്പോഴും പ്രേക്ഷകർ ഇത് വിലയിരുത്തുന്നത് കരിക്കുമായി ബന്ധപ്പെടുത്തിയാണ്. കരിക്കിലൂടെ പ്രശസ്തരായ ഒരുപാട് താരങ്ങളിൽ ഒരാളാണ് അമേയ. മോഡലിംഗ് മേഖലയിൽ സജീവമായ അമേയ 3 സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുളളൂ.
എന്നിരുന്നാലും ആരാധകരുടെ കാര്യത്തിൽ ഒട്ടും പിറകിലല്ല താരം. അമേയ പോസ്റ്റ് ചെയ്യാറുള്ള ചിത്രങ്ങൾ എപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ഗ്ലാമറസ്, മോഡേൺ, നാടൻ എന്നിങ്ങനെ ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന അമേയയുടെ പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. ഓരോ പുതിയ ഫോട്ടോഷൂട്ടിലും മികച്ച ക്യാപ്ഷനുകൾ നൽകാൻ താരം ശ്രദ്ധിക്കാറുണ്ട്. എന്നെ ഇത്രയും ബോൾഡ് ആക്കിയത് എന്റെ ജീവിതമാണ്. ഗേൾസ് നിങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ.. സമൂഹം നിനക്ക് മുന്നിൽ നിർമ്മിച്ചിരിക്കുന്ന വേലിക്കെട്ടുകളെ അതിജീവിച്ച് കഴുകനെ പോലെ നിന്റെ സ്വപ്നങ്ങളിലേക്ക് പറന്നുയരുക. അമേയ പുതിയ ചിത്രങ്ങൾക്കൊപ്പം കുറിച്ചു. എന്നാൽ ചിത്രത്തിന് താഴെ അര നിക്കർ ആണോ ബോൾഡ്? എന്ന കമന്റുമായി വന്ന ഒരാൾക്ക് ആ വന്നല്ലോ സദാചാര സഹോദരൻ എന്ന മറുപടിയും അമേയ കൊടുത്തിട്ടുണ്ട്.
