“സണ്ണിചേച്ചി ഉയിർ” കേരളത്തിന്റെ തണുപ്പിൽ നീരാടി സാക്ഷാൽ സണ്ണിലിയോൺ.
വലിയ രീതിയിൽ ആരാധകരുടെ പിന്തുണ നേടിയ താരമാണ് സണ്ണി ലിയോണ്‍. കണക്കില്ലാത്ത ആരാധകരുള്ള സണ്ണി ലിയോണിനെ മലയാളികൾ സ്നേഹത്തോടെ സണ്ണി ചേച്ചി എന്നാണ് വിളിക്കുന്നത്. പോണ് സിനിമകളില്‍ തുടങ്ങിയ സണ്ണി ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും മുൻ നിരയിലുള്ള നടിയായി മാറി കഴിഞ്ഞു. പോണ് താരം തന്നെയായ ഡാനിയല്‍ വെബ്ബറാണ് സണ്ണിയുടെ ഭര്‍ത്താവ്. വെറും സൗന്ദര്യം മാത്രമല്ല സാധാരണയിലും കവിഞ്ഞ ഫോട്ടോജെനിക് ശരീരം കൂടിയാണ് സണ്ണി ലിയോണിന്റെ പ്രത്യേകത.

താരം കഴിഞ്ഞ ആഴ്ച കേരളത്തിൽ എത്തിയിട്ടുണ്ട്. താരവും കുടുംബവും തിരുവനന്തപുരം എയർപോർട്ടിൽ വന്നത് മുതലുള്ള വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കുകയാണ്. കേരളത്തിൽ എത്തിയത് മുതൽ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇപ്പോഴിതാ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ നീന്തി കുളിക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. കേരളത്തിൽ നിന്ന് സ്നേഹത്തോടെ.. എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. സണ്ണി ചേച്ചി ഉയിരാണ്, ചേച്ചി തിരുവനന്തപുരത്ത് പൊളിക്കയാണല്ലോ, ചേച്ചി ഇനി തിരിച്ചു പോകണ്ട.. തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് മലയാളികൾ നൽകുന്നത്.

