ത്രില്ലടിപ്പിച്ച് ഖാലിദ് റഹ്മാന്റെ “ലവ്” ടീസർ.

സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ “അനുരാഗ കരിക്കിൻവെള്ളം”, ‘ഉണ്ട’ എന്നീ ചിത്രങ്ങൾക്ക് ശേഷം രജീഷ വിജയൻ, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ലവ് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. കോവിഡ് പ്രതിസന്ധിക്കിടയിലും ചങ്കുറപ്പോടെ ഷൂട്ടിംഗ് ആരംഭിച്ച് ഭംഗിയായി പൂര്‍ത്തിയാക്കിയ സിനിമയാണ് ലവ്.

സുധി കോപ്പ, വീണ നന്ദകുമാര്‍, ഗോകുലന്‍, ജോണി ആന്റണി എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിര്‍മ്മാണം ആഷിഖ് ഉസ്മാന്‍. ക്യാമറ – ജിംഷി ഖാലിദ്, . ചിത്രസംയോജനം – നൗഫല്‍ അബ്ദുള്ള. സംഗീതം – യക്‌സാന്‍ ഗാരി പെരേര, നേഹ എസ് നായര്‍.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!