പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്, മംമ്ത മോഹന്‍ദാസ് എന്നിവർ ഒന്നിക്കുന്ന “ഭ്രമം” ചിത്രീകരണം ഉടൻ.!
മലയാള സിനിമ പ്രേമികളുടെ പ്രിയ താരങ്ങളായ പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്, മംമ്ത മോഹന്‍ദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി പുറത്തിറങ്ങുന്ന ചിത്രമാണ് ഭ്രമം. രവി കെ ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നതും ഛായാഗ്രഹണം നിർവ്വഹിക്കുന്നതും. എ പി ഇന്റര്‍നാഷണലിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമ്മാണം. മലയാളത്തിലെ പ്രമുഖ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശരത് ബാലൻ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ഈ ചിത്രം എറണാകുളത്ത് ജനുവരി 27ന് ചിത്രീകരണം ആരംഭിക്കുകയാണ്.