“വിവാഹം കഴിഞ്ഞ സമയത്ത് പലരും ഡോക്ടറെ കാണുന്നില്ലേയെന്നൊക്കെ ചോദിച്ചിരുന്നു. എന്തെങ്കിലും കുഴപ്പമുണ്ടോയെന്നൊക്കെയാണ് അവരുടെ ചോദ്യം”.

സോഷ്യൽ മീഡിയയിലൂടെ വളരെയേറെ പ്രേക്ഷക പ്രീതി നേടിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. ഡബ്‌സ്മാഷ് ക്യൂൻ എന്നാണ് ആരാധകര്‍ ഏറെ സ്‌നേഹത്തോടെ സൗഭാഗ്യയെ വിളിക്കുന്നത്. ഡബ്‌സ്മാഷിന്റെ വ്യത്യസ്തമായ മറ്റൊരു തലം പ്രേക്ഷകർക്ക് കാണിച്ചുകൊടുത്ത് കൊണ്ടാണ് സൗഭാഗ്യ വളരെ ചുരുങ്ങിയ സമയം കൊണ്ട് സെലിബ്രിറ്റിയായി മാറിയത്. നടി താര കല്യാണിന്റെ മകള്‍ കൂടിയായ സൗഭാഗ്യ അഭിനയത്തോടൊപ്പം നൃത്ത രംഗത്തും സജീവമാണ്. താരത്തിന്റെ വിവാഹവും സോഷ്യല്‍ മീഡിയയിൽ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. താരത്തിനൊപ്പം ടിക്ടോക്കിലും ഡാൻസിലും കണ്ടിരുന്ന അര്‍ജുനെയാണ് താരം വിവാഹം ചെയ്തത്.

സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ജീവിതത്തിലെ രസകരവും സന്തോഷകരവുമായ നിമിഷങ്ങൾ ഇവർ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു സ്വകാര്യ മാധ്യമത്തിന് ഇവർ നൽകിയ അഭിമുഖത്തിൽ പങ്കുവെച്ച വിശേഷങ്ങളാണ് വൈറലാകുന്നത്. വിവാഹം കഴിഞ്ഞ സമയത്ത് പലരും ഡോക്ടറെ കാണുന്നില്ലേയെന്നൊക്കെ ചോദിച്ചിരുന്നു. എന്തെങ്കിലും കുഴപ്പമുണ്ടോയെന്നൊക്കെയാണ് അവരുടെ ചോദ്യം. എന്റെ അമ്മയും അമ്മൂമ്മയും അങ്ങനെയൊന്നും ചോദിച്ചിരുന്നില്ല. സൗഭാഗ്യ പറഞ്ഞു. എന്നോടും അങ്ങനെയാരും ചോദിക്കാറില്ലെന്നായിരുന്നു. അർജുൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!