“ദയവായി ഞങ്ങളെ ഇങ്ങനെ ഉപദ്രവിക്കരുത്. ഞങ്ങളും മനുഷ്യരാണ്.! അനുമോൾ.

മലയാളം മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അനുമോൾ. ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികളുടെ പ്രേക്ഷക പ്രീതി നേടിയ താരം നിരവധി സീരിയലുകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ പരമ്പരകളെക്കാൾ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് അനുമോൾ വലിയരീതിയിൽ പ്രേക്ഷകപ്രീതി നേടിയത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും വൈറലാകാറുണ്ട്. ഇപ്പോഴിതാ അനുമോൾ പങ്കുവെച്ച ഒരു കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. താരത്തിന്റെ കുറിപ്പ് ഇങ്ങനെ; ഞാൻ വിവാഹിതയായി കഴിഞ്ഞു, വിവാഹിതയാകാൻ പോവുകയാണ് എന്നൊക്കെ തരത്തിലുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് കണ്ടു.

ഞാൻ എന്റെ സുഹൃത്തിനൊപ്പം നിൽക്കുന്ന ചിത്രമാണ് ഇതിനൊപ്പം പ്രചരിപ്പിക്കുന്നത്. ആദ്യമൊന്നും ഇത് കാര്യമായി എടുത്തില്ല. മുൻപും ഇതുപോലുള്ള വാർത്തകൾ വന്നിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ ചിത്രം പ്രചരിപ്പിക്കപ്പെടുന്നത് എൻ്റെ സുഹൃത്തിന് വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. അവൻറെ വീട്ടിൽ കല്യാണം ആലോചിക്കുന്ന സമയം ആണ് ഇത്. അപ്പോൾ ഇത്തരത്തിലുള്ള വാർത്തകൾ വന്നാൽ എന്തായിരിക്കും അവസ്ഥ എന്ന് നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ. ദയവായി ഞങ്ങളെ ഇങ്ങനെ ഉപദ്രവിക്കരുത്. ഞങ്ങളും മനുഷ്യരാണ്. ഓൺലൈൻ മാധ്യമങ്ങളോട് ഉള്ള ഒരു അപേക്ഷയാണ് ഇത്. താരം കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!