“ഒരു ചോക്ലേറ്റ് തന്നിട്ട് പുള്ളി എന്നെ വേറെയൊരു സ്ഥലത്തേക്ക് കൊണ്ട് പോയി കടന്നുപിടിക്കാൻ ശ്രമിച്ചു”. അനാര്‍ക്കലി.

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അനാര്‍ക്കലി മരിക്കാര്‍. യുവ താരനിര അണിനിരന്ന ആനന്ദം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് അരങ്ങേറിയത്. സിനിമകളെക്കാൾ കൂടുതലായി താരത്തിന് ആരാധകരെ നേടിക്കൊടുത്തത് സോഷ്യൽ മീഡിയയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം മലയാളികളുടെ പ്രിയ താരമായി മാറുകയായിരുന്നു. ഏത് സാഹചര്യത്തിലും ആരോടും ഒന്നും നോക്കാതെ അഭിപ്രായം തുറന്നു പറയുന്ന അനാർക്കലിക്ക് നിരവധി ആരാധകരും അതുപോലെ വിമർശനങ്ങളുമുണ്ട്. പലപ്പോഴും സൈബർ ആക്രമണങ്ങളും താരം നേരിടാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകർക്കായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ താരം കുട്ടികാലത്ത് നേരിട്ട ഒരു മോശം അനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ്. താരത്തിന്റെ വാക്കുകൾ; ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തായിരുന്നുവെന്ന് തോന്നുന്നു. കടയിലേക്ക് പോകുന്ന സമയത്ത് ഒരു ചോക്ലേറ്റ് തന്നിട്ട് പുള്ളി എന്നെ വേറെയൊരു സ്ഥലത്തേക്ക് കൊണ്ട് പോയി. എന്റെ ശരീരത്തിൽ കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്തു. ഞാൻ അയാളിൽ നിന്ന് ഓടി രക്ഷപ്പെടുകയുണ്ടായി. ഇത് ശരിയാണോ തെറ്റാണോ എന്നറിയാൻ പറ്റാത്ത ഒരു പ്രായമായിരുന്നു എന്റേത്. പക്ഷേ ഞാൻ ഓടി മാറി. വീട്ടിൽ പോയ സമയത്ത് ഉമ്മയോട് പറയാൻ പേടിയുണ്ടായിരുന്നു. വീട്ടുകാരോടൊക്കെ പറയാൻ പേടിയുണ്ടായിരുന്നു. പക്ഷേ ഞാൻ ഒരു ദിവസം ഉമ്മയോട് പറഞ്ഞപ്പോൾ അത് നീ തന്നെ ഡീൽ ചെയ്യണമെന്നാണ് പറഞ്ഞത്. സാധാരണ അച്ഛനും അമ്മയും അങ്ങനെ പറയാറില്ല.

നീ തന്നെ ഡീൽ ചെയ്തില്ലെങ്കിൽ അത് പഠിക്കില്ല. ഇതുവരെയുള്ള എന്റെ എല്ലാ പ്രശ്നങ്ങളും ഞാൻ തന്നെയാണ് ഡീൽ ചെയ്തിട്ടുള്ളത്. സ്കൂൾ ദിനങ്ങൾ പോകുന്നതുവരെ എന്നെ അത് അലട്ടിയുണ്ടാ യിരുന്നു. ഞാൻ അതിന് ശേഷം കുറെ കാര്യങ്ങളിൽ ബോൾഡ് ആണ്. സോഷ്യൽ മീഡിയയിൽ ഞാൻ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ ഓൺലൈൻ ആങ്ങളമാരുടെ മോശം കമന്റുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതുപോലെ കാളിയുടെ തീമിൽ ഒരു ഫോട്ടോഷൂട്ട് ചെയ്തപ്പോൾ, ശരിക്കും എന്റെ കൈയിൽ നിന്ന് പോയി. ഇത് ഓൺലൈൻ ആങ്ങളമാരുടെ കാര്യമല്ല. വേറെ ബുദ്ധിയില്ലാത്ത കുറെ ആളുകളുടെ, അതുപോലെ കുറച്ച് പൊളിറ്റിക്കൽ സംഭവം ആയിരുന്നു. അനാർക്കലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!