നടി അനുശ്രീയുടെ പുതിയ പരസ്യ ചിത്രത്തിന്റെ പേരിൽ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ്.

നായികയായും സഹനായികയായും സ്വഭാവ നടിയായുമെല്ലാം പ്രേക്ഷകരെ ഒന്നാകെ വിസ്മയിപ്പിച്ച നടിയാണ് അനുശ്രീ. മലയാളി പ്രേക്ഷകര്‍ക്ക് പ്രത്യേകിച്ചും കുടുംബ പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയാണ് താരം. ഒട്ടനവധി വ്യത്യസ്ഥ വേഷങ്ങളിലൂടെ തിളങ്ങിയ അനുശ്രീ മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍സ് ഉള്‍പ്പെടെയുളളവരോടൊപ്പം നല്ല വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ താരജാഡകള്‍ ഒന്നുമില്ലാത്ത ആളാണ് താനെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ ഒരുപാട് ഫോട്ടോഷൂട്ടുകൾ ചെയ്യുന്നുണ്ട്. ഇപ്പോഴിതാ താരം അഭിനയിച്ച പുതിയ പരസ്യ ചിത്രത്തിന്റെ പേരിൽ ചെറിയ പ്രശ്നങ്ങൾ നേരിടുകയാണ് താരം.

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പരിസരത്ത് പരസ്യ ചിത്രീകരിച്ചതിലൂടെ ഹിന്ദുസ്ഥാന്‍ യൂനിലിവര്‍ കമ്പനി, നടി അനുശ്രീ, പരസ്യ കമ്പനിയായ സിക്‌സ്ത് സെന്‍സിന്റെ ഉദ്യോഗസ്ഥന്‍ ശുഭം ദുബെ എന്നിവരില്‍ നിന്ന് ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ദേവസ്വം ബോര്‍ഡ്. കമ്പനിയുടെ കയ്യിലുള്ള ഇലക്ട്രോണിക് രേഖകള്‍ തിരികെ ലഭിക്കാനും പരസ്യം സംപ്രേക്ഷണം ചെയ്യുന്നത് തടയാനുമാണ് ദേവസ്വം ഭരണസമിതി കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. ക്ഷേത്രവും പരിസരവും സൗജന്യമായി സാനിറ്റൈസേഷന്‍ നടത്താനെന്ന വ്യാജേന അപേക്ഷ നല്‍കി ദേവസ്വത്തെ വഞ്ചിച്ച് കച്ചവട ലക്ഷ്യത്തോടെ പരസ്യചിത്രീകരണം നടത്തുകയായിരുന്നുവെന്നാണ് ദേവസ്വം വാര്‍ത്തക്കുറിപ്പിലൂടെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!