“ഫോർ പ്ലേ” ഈയടുത്ത് ഏറ്റവും കൂടുതൽ ഗൂഗിളിനോട് ചോദിച്ച വാക്ക്.!

ശരാശരി ദാമ്പത്യ കുടുംബ ജീവിതത്തിന്റെ ചിത്രം വരച്ചു കാട്ടുന്ന മലയാള സിനിമയാണ് മഹത്തായ ഇന്ത്യന്‍ അടുക്കള. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത ചിത്രം വലിയ വിജയമായി മുന്നേറുകയാണ്. നിമിഷ സജയനും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സിനിമ പൊതു സമൂഹത്തിന്റെ കൃത്യമായ രാഷ്ട്രീയമാണ് മുമ്പോട്ടു വെക്കുന്നത്. മികച്ച സ്വീകാര്യത ലഭിച്ച ഈ ചിത്രം പ്രേക്ഷകർക്ക് അത്രമേൽ ഇഷ്ടമായി. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിലെങ്ങും ചിത്രത്തിന്റെ വിശേഷങ്ങളാണ്.

ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഡയലോഗ് കാരണമായി ഗൂഗിളിൽ മലയാളികളുടെ തിരച്ചിൽ കൂടിയിരിക്കുകയാണ്. ഫോർ പ്ലേ എന്ന വാക്കിന്റെ അർത്ഥമാണ് മലയാളികൾ അന്വേഷിക്കുന്നത്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രത്തിൽ കിടപ്പുമുറിയിൽ വെച്ച് നായിക നായകനോട് തനിക്ക് ഫോർപ്ലേ വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. സിനിമ കണ്ട പലർക്കും എന്താണ് ഈ ഫോർപ്ലേ എന്ന് മനസിലായിട്ടില്ല എന്നതാണ് സത്യം. ഇതുകാരണമാണ് കഴിഞ്ഞ ഒരാഴ്ചയായിട്ടുള്ള കേരളത്തിന്റെ ഗൂഗിൾ സെർച്ച് ട്രെൻഡ് ഇത്തരത്തിലായത്.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!