സരയുവിന്റെ ഫോട്ടോക്ക് യുവാവിന്റെ അശ്ളീല കമെന്റ്. മുട്ടൻപണികൊടുത്ത് താരം.
മലയാളം ബിഗ് സ്ക്രീനിലൂടെയും മിനി സ്ക്രീനിലൂടെയും നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സരയു മോഹൻ. ദിലീപ് നായകനായ ചക്കരമുത്ത് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരം അതിന് ശേഷം ചെറുതും വലുതുമായ ഒരുപാട് വേഷങ്ങളിൽ അഭിനയിച്ചു. നായികയായും സഹനടിയായും ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന് ഒരുപാട് ആരാധകരുമുണ്ട്. സോഷ്യൽ മീഡിയയിലൂടെ തന്റെ ആരാധകരുമായി സംവധിക്കുന്നതിന് താരം സമയം കണ്ടെത്താറുണ്ട്. താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ പലപ്പോഴും വൈറലാകാറുമുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു ചിത്രവും അതിനെ ചൊല്ലിയുള്ള കമന്റുകളുമാണ് വൈറലാകുന്നത്.

താരങ്ങളുടെ ചിത്രങ്ങൾക്ക് അശ്ലീല കമന്റ് ഇടുന്ന സദാചാര വാദികൾ ഒരുപാടുണ്ട് സോഷ്യൽ മീഡിയയിൽ. താരം പങ്കുവെച്ച ചിത്രത്തിന് ‘മൊത്തത്തിൽ ഒരു വെടി ലുക്ക് ആയി’ എന്നാണ് ഒരു കമന്റ് വന്നത്. കമന്റ് രേഖപ്പെടുത്തിയ ആളുടെ പ്രൊഫൈൽ ഫോട്ടോയെ പരാമർശിച്ചുകൊണ്ട് ‘നല്ല ഫോട്ടോ തന്റെ പ്രൊഫൈലിൽ’ എന്ന് സരയു തിരിച്ച് കമന്റ് രേഖപ്പെടുത്തി. കമന്റ് രേഖപ്പെടുത്തിയ ആളുടെ പ്രൊഫൈൽ പിക്ചർ വെള്ളത്തിൽ കുളിച്ചു നനഞ്ഞിരിക്കുന്ന ഫോട്ടോയാണ്. സദാചാര ആങ്ങളമാർക്ക് കമന്റ് രേഖപ്പെടുത്താനുള്ള വക ആ ഡിപി യിൽ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് സരയു ഇത്തരത്തിലുള്ള കൃത്യമായ മറുപടി കൊടുത്തത്.