“ട്രോൾ ചെയ്യുന്നവർക്ക് അതൊരു തമാശയും വിനോദവും ആണ്. ഞാനും അങ്ങനെ തന്നെ കാണുന്നു”. അശ്വതി.
മലയാളം മിനി സ്ക്രീൻ പ്രേക്ഷകർ ഏറേ ആഘോഷത്തോടെ സ്വീകരിച്ച പരമ്പരയാണ് ഉപ്പും മുളകും. ഒരുപാട് ആരാധകരുള്ള ഉപ്പും മുളകും പരമ്പരയിലെ എല്ലാ താരങ്ങളും പ്രേക്ഷകർക്ക് വളരെ പ്രിയങ്കരമാണ്. കുറച്ച് മുമ്പ് പരമ്പരയിലേക്ക് പുതിയതായി വന്ന കഥാപാത്രമാണ് പൂജ. അശ്വതി നായർ എന്ന താരമാണ് പൂജയായി അരങ്ങുതകർക്കുന്നത്. നൃത്തവും സൈക്ലിങുമാണ് അശ്വതിയുടെ ഹോബി. മികച്ച പ്രകടനം കാഴ്ചവെക്കുന്ന അശ്വതിയെ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചു. അശ്വതി സോഷ്യൽ മീഡിയയിൽ സജീവമാണ്. താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എപ്പോഴും വൈറലാകാറുണ്ട്.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ താരം പങ്കുവച്ച വാക്കുകളാണ് വൈറലാകുന്നത്. ഫോട്ടോഷൂട്ടുകൾ കൊണ്ടും അഭിമുഖങ്ങൾ കൊണ്ടും ഒരുപാട് ട്രോളുകൾ താരം നേരിട്ടിരുന്നു. അഭിമുഖത്തിൽ ട്രോളുകളെ കുറിച്ച് ചോദിച്ചപ്പോൾ താരം പറഞ്ഞത് ഇങ്ങനെ; ട്രോൾ ചെയ്യുന്നവർക്ക് അതൊരു തമാശയും വിനോദവും ആണ്. ഞാനും അതിനെ അങ്ങനെ തന്നെ കാണുന്നു. ട്രോളുകളെ കുറിച്ച് ഇതിൽ കൂടുതൽ ചിന്തിക്കേണ്ട ആവശ്യമില്ല. താരം പറഞ്ഞു.