“ഈ സിനിമ കണ്ട് വിവാഹജീവിതം അസംതൃപ്തരായ പത്ത് സ്ത്രീകളുടെ ഡൈവേഴ്‌സെങ്കിലും നടക്കണേ എന്നാണ്”.സംവിധായകൻ ജിയോ ബേബി.

ശരാശരി ദാമ്പത്യ കുടുംബ ജീവിതത്തിന്റെ ചിത്രം വരച്ചു കാട്ടുന്ന മലയാള സിനിമയാണ് മഹത്തായ ഇന്ത്യന്‍ അടുക്കള. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത ചിത്രം വലിയ വിജയമായി മുന്നേറുകയാണ്. നിമിഷ സജയനും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സിനിമ പൊതു സമൂഹത്തിന്റെ കൃത്യമായ രാഷ്ട്രീയമാണ് മുമ്പോട്ടു വെക്കുന്നത്. മികച്ച സ്വീകാര്യത ലഭിച്ച ഈ ചിത്രം പ്രേക്ഷകർക്ക് അത്രമേൽ ഇഷ്ടമായി. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിലെങ്ങും ചിത്രത്തിന്റെ വിശേഷങ്ങളാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ചിത്രത്തിന്റ സംവിധായകൻ ജിയോ ബേബി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;

വിവാഹം എന്ന് പറയുന്നത് ഒട്ടും നൈസർഗികമല്ലാതെ സംഭവിക്കുന്ന കാര്യമാണ്. വിവാഹം നഷ്ടപ്പെടുത്തുന്നത് രണ്ട് പേരുടെ സ്വാതന്ത്ര്യമാണ്. ഒരു പരിധി വരെ ആണുങ്ങളുടെയും ഒരുപാട് അളവിൽ പെണ്ണുങ്ങളുടെയും സ്വാതന്ത്ര്യമാണ് അതുകൊണ്ട് നഷ്ടമാകുന്നത്. സിനിമ കണ്ട ശേഷം നിരവധി സ്ത്രീകൾ ഇത് തങ്ങളുടെ മുൻകാല ജീവിതമാണെന്ന് തുറന്നു പറഞ്ഞിട്ടുണ്ട്. ഞാൻ കരുതുന്നത് ഈ സിനിമ കൊണ്ട് ഒരു പത്ത് ഡൈവേഴ്‌സെങ്കിലും കൂടുതൽ നടക്കണേ എന്നാണ്. എന്നാൽ എനിക്ക് അത്രയും സന്തോഷം ഉണ്ടാകും. എന്താണ് വിവാഹം? ഒരു പെൺകുട്ടി സ്വന്തം വീട്ടിൽ നിന്ന് കെട്ടും കിടക്കയുമെടുത്ത് മറ്റൊരു വീട്ടിൽ വരിക. എന്നിട്ട് അവിടെയുള്ള അച്ഛനെയും അമ്മയെയും സ്വന്തം പോലെ കണ്ട് പരിചരിക്കുക. ഇതിൽ നിന്നെല്ലാം പെൺകുട്ടികൾ തന്നെ സ്വയം തീരുമാനമെടുത്ത് പിൻമാറേണ്ടതാണ്. അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!