“എംജി ശ്രീകുമാറിന്റെ അടുത്ത് പോയതാണ് എനിക്ക് സിനിമയിലേക്കുളള വഴി തുറന്നത്”. സൈജു കുറുപ്പ്.
നായകനായും സഹനടനായും വില്ലനായും നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് സൈജു കുറുപ്പ്. 2005ല്‍ ഹരിഹരന് സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെയാണ് സൈജു അഭിനയരംഗത്തേക്ക് എത്തുന്നത്. അതിന് ശേഷം നിരവധി ചിത്രങ്ങളിലൂടെ ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രമാണ് സൈജുവിന് ഒരു കരിയർ ബ്രേക്ക് നല്‍കിയത്. പിന്നീടങ്ങോട്ട് സൈജുവിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ഇപ്പോഴിതാ സൈജു തന്റെ സിനിമയിലേക്കുള്ള പ്രവേശനത്തെ കുറിച്ച് പറയുകയാണ്. സൈജുവിന്റെ വാക്കുകൾ; തന്റെ ജോലിയുടെ സെയിൽസിന്റെ ഭാഗമായി എംജി ശ്രീകുമാറിന്റെ അടുത്ത് പോയതാണ് എനിക്ക് സിനിമയിലേക്കുളള വഴി തുറന്നത്. മയൂഖം എന്ന സിനിമയിൽ അഭിനയിക്കും മുമ്പേ എനിക്ക് ഓഫർ വന്നിരുന്നു. പക്ഷേ ജോലി വിട്ടു സിനിമ സ്വീകരിക്കാൻ അന്ന് മനസ് അനുവദിച്ചില്ല. മാത്രമല്ല, വീട്ടിൽ നിന്നും പിന്തുണയില്ലായിരുന്നു.
ഒന്ന് രണ്ട് സിനിമയിൽ അഭിനയിച്ചാൽ ഞാൻ ചെയ്യുന്ന ജോലിയുടെ സെയിൽസിന് ഗുണമാകും എന്ന ചിന്തയിലാണ് ഞാൻ സിനിമയിലേക്കു വരുന്നത്. ഒരു സിനിമാ നടനായതുകൊണ്ട് അങ്ങനെ ചില ഗുണങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട്. ജയരാജ് സാറിന്റെ അശ്വാരൂഢനൊക്ക ചെയ്യുന്ന സമയത്ത് ഞാൻ ജോലിയിൽ നിന്ന് ഇടവേള എടുത്താണ് അഭിനയിക്കാൻ വന്നത്. ജോഷി സാർ ഉൾപ്പെടെയുളളവരോട് ചാൻസ് ചോദിച്ചിട്ടാണ് ഞാൻ വീണ്ടും വീണ്ടും സിനിമകളിൽ അഭിനയിച്ചുകൊണ്ടിരുന്നത്. സൈജു പറഞ്ഞു.