ലാൽ നിര്‍മ്മാണ മേഖലയില്‍ നിന്നും വിതരണ മേഖലയില്‍ നിന്നും പിന്മാറാനുള്ള കാരണം ഇതാണ്.

അഭിനയം, സംവിധാനം, തിരക്കഥ, നിർമ്മാണം, വിതരണം തുടങ്ങി സിനിമയിലെ ഒട്ടനവധി മേഖലകളിലൂടെ ശ്രദ്ധേയനായ താരമാണ് ലാൽ. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകള്‍ നിര്‍മ്മിക്കുകയും വിതരണത്തിലൂടെ മലയാള സിനിമയുടെ വ്യവസായിക മൂല്യം ഉയർത്തുകയും ചെയ്ത അദ്ദേഹം സിനിമ മേഖലയിൽ സക്‌സസ് ചെയ്തയാളാണ്. അഭിനയത്തിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിച്ച താരം കുറച്ച് കാലമായി നിർമ്മാണവും വിതരണവും നിർത്തിയിരിക്കുകയാണ്. താന്‍ എന്ത് കൊണ്ടാണ് നിര്‍മ്മാണവും വിതരണവും നിർത്തിയതെന്ന് താരം ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. ലാലിന്റെ ആ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. അഭിമുഖത്തിലെ ലാലിന്റെ വാക്കുകള്‍ ഇങ്ങനെ;

ചെയ്ത സിനിമകളുടെ സക്‌സസ് വെറുതെ സംഭവിച്ചതല്ല. അതിനു പിന്നില്‍ ഒരുപാട് അധ്വാനമുണ്ട്. ഒരു സിനിമ നിര്‍മ്മിക്കാനായി ഇറങ്ങുമ്പോള്‍ അതിന്റെ എല്ലാ മേഖലയിലും മേല്‍നോട്ടം ഉണ്ടാകാറുണ്ട്. അഭിനയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു കഴിഞ്ഞപ്പോള്‍ അതിനു വേണ്ടി സമയം കൊടുക്കേണ്ടി വന്നു. വെറുതെ പണം കൊടുക്കുന്ന മാര്‍വാടി മാത്രമല്ല ഒരു നിര്‍മ്മാതാവ്. എല്ലാ കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കുന്ന കലയെ സ്‌നേഹിക്കുന്ന ഒരാള്‍ ആകണം.

എന്നാല്‍ മാത്രമേ അത്തരം വിജയങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂ. അഭിനയം എന്‍ജോയ് ചെയ്തതോടെ നിര്‍മ്മാണ മേഖലയില്‍ നിന്നും വിതരണ മേഖലയില്‍ നിന്നും പതിയെ പിന്‍വാങ്ങി. എനിക്ക് പറ്റുന്ന വേഷങ്ങള്‍ മലയാള സിനിമയുടെ ഒരു ഭാഗത്ത് ഒഴിഞ്ഞു കിടപ്പുണ്ട് എന്ന് മനസിലാക്കിയതോടെ അഭിനയം കൂടുതല്‍ മോഹമായി മാറി. നിര്‍മ്മാതാവിന്റെ ടെന്‍ഷന്‍ ഒരിക്കലും ഒരു അഭിനേതാവിനു വരില്ല. മാനസിക സംഘര്‍ഷം ഏറെ കുറഞ്ഞ ജോലി എന്ന നിലയില്‍ക്കൂടിയാണ് ആ മേഖലയിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. താരം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!